കണ്ണൂര്‍: കറുവപ്പട്ടയ്ക്ക് പകരം വ്യാജ കാസിയ ഇറക്കുമതി ചെയ്ത് ജനങ്ങളെ
കബളിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത ഫുഡ് സേഫ്റ്റി
അതോറിറ്റിക്കെതിരെ കേന്ദ്രവിജിലന്‍സ് കമീഷന്‍. മാരക
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഈ വിഷച്ചെടിയെക്കുറിച്ച് മാധ്യമങ്ങളിലൂടെ
ബോധവല്‍ക്കരണം നടത്താത്തതാണ് വിജിലന്‍സ് കമീഷന്‍ ചോദ്യം ചെയ്തത്.
സിബിഐയുടെ ആന്റി കറപ്ഷന്‍ കൊച്ചി ബ്രാഞ്ച് ഫുഡ് സേ ഫ്റ്റി അതോറിറ്റി
വിജിലന്‍സ് വിഭാഗത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കണ്ണൂരിലെ കറപ്പ
കര്‍ഷകന്‍ റെഡ്സ്റ്റാര്‍ എസ്റ്റേറ്റ് ഉടമ ലിയോനാര്‍ഡ് ജോണിന്റെ
ആറുവര്‍ഷത്തെ നിയമപോരാട്ടത്തിന്റെ ഫലമാണിത്. ന്യൂഡല്‍ഹിയിലെ കയറ്റുമതി ലോബി
രാജ്യമാകെ കറുവപ്പട്ടക്കുപകരം സുഗന്ധദ്രവ്യമായി വിറ്റഴിക്കുന്നത് കാസിയ
എന്ന പാഴ്ചെടിയാണ്. മരുന്നും ഭക്ഷണവസ്തുവുമായി ഇത് ഉപയോഗിക്കുന്നവര്‍ക്ക്
കരളിനും വൃക്കകള്‍ക്കും തകരാറുണ്ടാകും. കോടികളുടെ അഴിമതിയാണ് ഇതില്‍
നടക്കുന്നത്. എന്നാല്‍ കാസിയയില്‍ വിഷാംശമില്ലെന്ന റിപ്പോര്‍ട്ടാണ്
കേരളത്തില്‍ ഫുഡ് സേഫ്റ്റി അതോറിറ്റി കമീഷണര്‍ നല്‍കിയത്.
മറ്റുസംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കാസിയക്കെതിരെ നടപടി തുടങ്ങി.
കസ്റ്റംസ് അധികൃതരും വ്യാജ കറുവപ്പട്ടക്കെതിരെ നടപടിയാരംഭിച്ചു.
കേരളത്തില്‍ സര്‍ക്കാര്‍ ഭക്ഷ്യവിതരണസ്ഥാപനങ്ങളിലും സ്വകാര്യ
സൂപ്പര്‍മാര്‍ക്കറ്റുകളിലും കാസിയ സുലഭം.
ചൈന, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെ വനത്തില്‍ വളരുന്ന കാസിയ എന്ന
പാഴ്ച്ചെടിക്ക് കിലോയ്ക്ക് പത്തുരൂപ പോലും വിലയില്ല. ഇതാണ്
കറുവപ്പട്ടയെന്ന വ്യാജേന ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യന്‍, അമേരിക്കന്‍
രാജ്യങ്ങളില്‍ കാസിയ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. അമേരിക്കയില്‍ എലി
നശീകരണത്തിനുള്ള വിഷമുണ്ടാക്കാന്‍ കാസിയ ഉപയോഗിക്കുന്നു.
രാജ്യത്ത് കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് കറുവപ്പട്ട
വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. കണ്ണൂരില്‍ 1000 ഏക്കറോളവും
മലപ്പുറത്ത് 250 ഏക്കറുമാണ് കൃഷി. തളിപ്പറമ്പിനടുത്ത നാടുകാണിയില്‍
പ്ലാന്റേഷന്‍ കോര്‍പറേഷന് 104 ഹെക്ടറുണ്ട്. കറുവപ്പട്ടയും തൈലവും
പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്.
ഭക്ഷ്യസംസ്കരണത്തിനുള്ള സുഗന്ധദ്രവ്യമായാണ് ഉപയോഗിക്കുന്നത്.
Source:http://www.deshabhimani.com
Source:http://www.deshabhimani.com
No comments:
Post a Comment