Ads 468x60px

Tuesday, May 15, 2012

ബീഫ് ഫ്രൈയില്‍ കരിവണ്ട് ചിക്കന്‍ കറിയില്‍ പാറ്റ

കടയ്ക്കല്‍ : ബീഫ് ഫ്രൈയില്‍ കരിവണ്ട്. ചിക്കന്‍ കറിയില്‍ പാറ്റ. കടയ്ക്കലില്‍ ചില ഹോട്ടലുകളില്‍ നിന്നു വാങ്ങിയ ആഹാര സാധനത്തിലാണ് ഇവ കണ്ടത്. വൈകിട്ട് ബീഫ് ഫ്രൈ ഉണ്ടാക്കി തുറന്നു വച്ചിരിക്കുന്നതും ചിക്കന്‍ കറിയും മറ്റ് ആഹാര സാധനങ്ങളും മൂടിവയ്ക്കാത്തതുമാണു കരിവണ്ടും പാറ്റയും കയറാന്‍ കാരണം. 

കഴിഞ്ഞ ദിവസം കടയ്ക്കല്‍ ജംക്ഷനിലെ ഹോട്ടലില്‍ നിന്നു വാങ്ങിയ ബീഫ് ഫ്രൈയില്‍ വണ്ടിനെക്കൂടി കരിച്ച നിലയിലാണു കണ്ടെത്തിയത്. ഇതു ഹോട്ടല്‍ ഉടമയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ബീഫ് ഫ്രൈയ്‌ക്കൊപ്പം വണ്ട് കിടന്നാല്‍ കണ്ടെത്താന്‍ പ്രയാസമാണ്.  രാത്രിയില്‍ ഹോട്ടലുകള്‍ക്കും മറ്റും മുന്നില്‍ വണ്ടും മറ്റു കീടങ്ങളും കൂടുതലായി കാണപ്പെടാറുണ്ട്. വൈകിട്ടായാല്‍ ബീഫ് ഫ്രൈയും ചിക്കന്‍ ഫ്രൈയും ഉണ്ടാക്കുന്നതു ഹോട്ടലുകളുടെ മുന്‍ഭാഗത്താണ്. ഫാസ്റ്റ് ഫുഡ് എന്ന പേരില്‍ ആളുകളെ ആകര്‍ഷിക്കാനാണിത്. 

ആറു മാസത്തിലൊരിക്കലാണ് ആരോഗ്യ സംഘം ഹോട്ടലുകള്‍ പരിശോധന നടത്തുന്നത്. മഞ്ഞപ്പിത്തവും മറ്റു രോഗങ്ങളും പടര്‍ന്നുപിടിക്കുമ്പോള്‍ സ്ഥിരമായ പരിശോധനയ്ക്ക് ആരോഗ്യസംഘം തയാറാകുന്നില്ല. ഹോട്ടലുകളില്‍ ആഹാര സാധനങ്ങള്‍ സൂക്ഷിക്കുന്നതു സുരക്ഷിതമായിട്ടാണോയെന്നു പരിശോധിക്കാന്‍ ആരോഗ്യസംഘവും ഫുഡ് ആന്‍ഡ് സേഫ്റ്റി കണ്‍ട്രോളറും തയാറാകണമെന്ന് ആവശ്യം ഉയരുന്നുണ്ട്. 
Source:http://www.manoramaonline.com

No comments:

Post a Comment