തിരുവനന്തപുരം: പാന്‍മസാലയും ഗുഡ്കയും നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച മുതല്‍ ശക്തമായി നടപ്പാക്കും. കലക്ടറുടെ മേല്‍നോട്ടത്തില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരെ ഉള്‍പ്പെടുത്തി സ്‌ക്വാഡുകള്‍ക്കു രൂപം നല്‍കുന്നുണ്ട്. എഡിഎമ്മിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ എല്ലാ കടകളിലും ശക്തമായ പരിശോധന ആരംഭിക്കും.ആരോഗ്യത്തിനു ഹാനികരമായ ഘടകങ്ങള്‍ അടങ്ങിയ പാന്‍മസാലയും ഗുഡ്കയും പിടിച്ചെടുത്താല്‍ കടയുടമകള്‍ക്കെതിരെ നിയമനടപടി ആരംഭിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കി. പായ്ക്കറ്റില്‍ ലഭിക്കുന്ന ചില പാന്‍മസാലയില്‍ കുപ്പി പൊടിച്ചിടുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വായ്ക്കുള്ളില്‍ പൊട്ടലുണ്ടാക്കി, അതുവഴി കൂടുതല്‍ ലഹരിയുണ്ടാവാനാണിത്. കാന്‍സറിനു പെട്ടെന്ന് ഇടയാക്കുന്നതും ഇതാണ്. നിക്കോട്ടിനും പുകയിലയും ചേര്‍ത്ത ഉല്‍പന്നങ്ങള്‍ക്കാണു നിരോധനം. ഇവ പിടിച്ചെടുത്തു ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കും. നിരോധിത ഘടകങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്നു തെളിഞ്ഞാല്‍ വില്‍പനക്കാരനു നിയമനടപടി നേരിടേണ്ടിവരും. ആറു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ജില്ലാതല ജാഗ്രതാ സമിതികള്‍ക്കു പുറമെ, സ്‌കൂളകളിലും ജാഗ്രതാസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂള്‍പരിസരത്തെ കച്ചവടം ഇവര്‍ നിരീക്ഷിക്കും.
No comments:
Post a Comment