Ads 468x60px

Sunday, March 31, 2013

മീനില്‍ വിഷം; കേരളം 3 സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു

 മാരക വിഷം കലര്‍ത്തി മീനുകള്‍ ഇങ്ങോട്ട് അയയ്ക്കുന്നത് തടയണമെന്ന് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടി കാണിച്ച് തമിഴ്്‌നാട് , കര്‍ണാടക,  ഗോവ എന്നീ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. ഫുഡ്് സേഫ്റ്റി കമ്മിഷണറുടെ കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള മാരക രാസപദാര്‍ഥങ്ങള്‍ കലര്‍ത്തി മീനുകള്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്ത് വിട്ടത്. തൂത്തുക്കുടി, മംഗലാപുരം, പനാജി എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന അയല, ചൂര, പുന്നാരമീന്‍ തുടങ്ങിയ മീനുകളില്‍  കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ശീതീകരണ സംവിധാനം ഇല്ലാത്ത വാഹനങ്ങളില്‍ കേരളത്തിലെത്തിക്കുന്ന  മീനുകള്‍ കേടാകാതിരിക്കാനാണ് ഫോര്‍മാലിനും, അമ്മോണിയയും കലര്‍ത്തുന്നതെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് തമിഴ്്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാര്‍ക്ക് മത്സ്യത്തില്‍ രാസവസ്തുക്കളും മറ്റ് മായവും കലര്‍ത്തുന്നത് കര്‍ശനമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫുഡ്് സേഫ്റ്റി കമ്മിഷണര്‍ ബിജു പ്രഭാകര്‍ കത്തയച്ചത്.
നടപടിയുണ്ടായില്ലെങ്കില്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്  സെക്യൂരിറ്റി ആക്ടിലെ സെക്ഷന്‍ 30 പ്രകാരം കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കേരളത്തിലെ തീരക്കടലില്‍ മത്സ്യം കുറഞ്ഞതോടെ തൂത്തുക്കുടി, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന മീന്‍ ലോറികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തേയും എറണാകുളത്തേയും രണ്ട് മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച മീനാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും തിങ്കളാഴ്ച മുതല്‍ ഭക്ഷ്യസുരക്ഷാവിഭാഗത്തിലെ പ്രത്യേക സ്‌ക്വാഡ് മീനുകളുടെ സാമ്പിള്‍ ശേഖരിക്കാന്‍ തുടങ്ങും. സാമ്പിള്‍ ശേഖരണം ആറാം തിയതി വരെ നീളും. ശേഖരിച്ച സാമ്പിളുകള്‍ മുഴുവനും  സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്്‌നോളജിയില്‍ പരിശോധയ്ക്ക് വിധേയമാക്കുമെന്നും ഫുഡ് സേഫ്റ്റി കമ്മിഷണര്‍ അറിയിച്ചു.

No comments:

Post a Comment