Ads 468x60px

Saturday, March 23, 2013

ലൈസന്‍സ് പുതുക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മലപ്പുറം: ഹോട്ടല്‍, ബേക്കറി ഉടമകളുടെ ശ്രദ്ധയ്ക്ക്: ഓരോ ആറുമാസത്തിലും ജോലിക്കാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ഇനി ലൈസന്‍സ് പുതുക്കാനാവില്ല. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഈ വ്യവസ്ഥ എല്ലാ ജില്ലകളിലും കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. ഭക്ഷണം നേരിട്ടു കൈകാര്യംചെയ്യുന്നവര്‍ക്കാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടത്. ഹോട്ടലുകളിലെ പാചകക്കാരും വെയിറ്റര്‍മാരും ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കുന്നവരും ബേക്കറി സെയില്‍സ്മാന്‍മാരും ഈ വിഭാഗത്തില്‍പ്പെടും. അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ചര്‍മരോഗങ്ങളോ പകര്‍ച്ചവ്യാധികളോ മാരകരോഗങ്ങളോ ഉള്ള ജോലിക്കാരെ തിരിച്ചറിയുന്നതിനും ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട ജോലികളില്‍നിന്ന് ഇത്തരക്കാരെ ഒഴിവാക്കുന്നതിനും വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കിയത്. ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസറുടെയും ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ജോലിക്കാരെ കണ്ടെത്തണമെന്നു നിര്‍ദേശമുണ്ട്. ഇവരെ ജോലിക്കു നിര്‍ത്തുന്ന ഹോട്ടല്‍, ബേക്കറി ഉടമകള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ക്കും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഭക്ഷ്യസുരക്ഷ കട്ടപ്പുറത്ത്
ജില്ലയില്‍ വില്‍പ്പന നടത്തുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ട ഫുഡ് സേഫ്റ്റി ഓഫിസിന് സ്വന്തമായി വാഹനമില്ല. മുന്‍പുണ്ടായിരുന്ന വാഹനം കാലപ്പഴക്കത്താല്‍ ഒഴിവാക്കി. എന്നാല്‍ പുതിയ വാഹനം എത്തിയിട്ടില്ല. പരിശോധനകള്‍ക്കു പോകാന്‍ വാഹനം വാടകയ്‌ക്കെടുക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്.
Source:http://www.manoramaonline.com

No comments:

Post a Comment