കോട്ടയം: ആരോഗ്യവകുപ്പിന്റെ നാളുകളായി തുടരുന്ന അനാസ്ഥയുടെ ഫലമായാണ്
ഇത്രയും വലിയ ഭക്ഷ്യവിഷബാധ അയര്‍ക്കുന്നം, അമയന്നൂര്‍, മണര്‍കാട്
മേഖലകളിലുണ്ടായതെന്ന് ഡിവൈഎഫ്ഐ കോട്ടയം ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു.
ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളോ പരിശോധനയോ
ഇപ്പോള്‍ നടത്തുന്നില്ല. ആളുകള്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലും
മറ്റിടങ്ങളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ് ഏതാണെന്നും അത്
അണുവിമുക്തമാണോയെന്നും പരിശോധിക്കണം. വാഹനത്തില്‍ വെള്ളം
കൊണ്ടുവരുന്നതിനുപയോഗിക്കുന്ന ടാങ്ക് അണുവിമുക്തമാണോയെന്ന് ഉറപ്പുവരുത്തണം.
പൊതുനിരത്തുകളിലും ഉത്സവപ്പറമ്പുകളിലും വില്‍ക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളായ
ഐസ്ക്രീമും മറ്റും അണുവിമുക്തമാണോയെന്ന് പരിശോധിക്കണം.
ഇത്തരം ദുരന്തങ്ങള്‍ ഇനിയാവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി
സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. രോഗബാധിതര്‍ക്ക് അടിയന്തര
ചികിത്സാ സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഡിവൈഎഫ്ഐ ജില്ലാ
പ്രസിഡന്റ് വി ആര്‍ രാജേഷും സെക്രട്ടറി കെ രാജേഷും പ്രസ്താവനയില്‍ പറഞ്ഞു.
Source:http://www.deshabhimani.com
Source:http://www.deshabhimani.com



No comments:
Post a Comment