നെടുമങ്ങാട്: ചീഞ്ഞ മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ കലര്ത്തി വില്‍പ്പന നടത്തുന്ന സംഘം നെടുമങ്ങാട് താലൂക്കില്‍ വ്യാപകമാവുന്നു. സംഭവത്തെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് നെടുമങ്ങാട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ ഗോപിനാഥന്‍ നായരുടെ നേതൃത്വത്തില്‍ താലൂക്കില്‍ വ്യാപക റെയ്ഡ് നടത്തി. വിതുര, തൊലിക്കോട്, ആനാട്, പനവൂര്‍ പഞ്ചായത്ത് മാര്‍ക്കറ്റുകളില്‍ നടത്തിയ റെയ്ഡില്‍ ചീഞ്ഞ നിലയില്‍ കണെ്ടത്തിയ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട മല്‍സ്യങ്ങള്‍ ഫുഡ് സേഫ്റ്റി അധികൃതര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മല്‍സ്യങ്ങള്‍ വിശദപരിശോധനയ്ക്കായി തിരുവനന്തപുരം ഫുഡ് അനലിസ്റ്റ് കേന്ദ്രത്തിലേക്ക് അയച്ചു. റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അനന്തരനടപടികള്‍ സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍ അറിയിച്ചു. ഈയിടെ നെടുമങ്ങാട് മാര്‍ക്കറ്റില്‍ നിന്നും മല്‍സ്യംവാങ്ങി കഴിച്ചവര്‍ക്ക് കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മല്‍സ്യം ഫോര്‍മാലിന്‍ കലര്‍ത്തി ഫ്രഷ് മല്‍സ്യമായി വില്‍പ്പന നടത്തുന്ന തന്ത്രം വെളിച്ചത്തായത്. മോര്‍ച്ചറിയിലും ലാബുകളിലും ജൈവശരീരഭാഗങ്ങള്‍ കേടാവാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിനില്‍ കലര്‍ത്തി ഫ്രഷ് ആക്കിവില്‍ക്കുകയാണ് പതിവ്. ഇതിനെ ഉപഭോക്താക്കള്‍ ചോദ്യം ചെയ്യുകയാണെങ്കില്‍ തെറിയഭിഹേകം കൊണ്ട് നേരിടുകയാണ് പതിവ്.നിറവ്യത്യാസവും രൂക്ഷഗന്ധവുമുള്ള മല്‍സ്യം വില്‍ക്കുന്നത് കണ്ടാല്‍ ഫുഡ് സേഫറ്റി ഓഫിസുമായി ബന്ധപ്പെടണമെന്ന് ഓഫിസര്‍ ഗോപിനാഥന്‍ നായര്‍ അറിയിച്ചു.
source: http://www.keralabhooshanam.com
No comments:
Post a Comment