Ads 468x60px

Thursday, January 12, 2012

ഭക്ഷ്യവിപണനക്കാര്‍ക്ക്‌ ബോധവല്‍ക്കരണം

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിലവാര നിയമങ്ങള്‍, ചട്ടങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവയെക്കുറിച്ച്‌ താലൂക്ക്‌ തലത്തിലും പഞ്ചായത്ത്‌ തലത്തിലും ഭക്ഷ്യവിപണനക്കാര്‍ക്ക്‌ ബോധവല്‍ക്കരണം നടത്തുമെന്നു തിരുവനന്തപുരം ജില്ലാ ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍ സി.ഉഷാറാണി അറിയിച്ചു. ഇതിന്റെ ആദ്യപടിയായി താലൂക്ക്‌തല ബോധവല്‍ക്കരണ പരിപാടി ജനുവരി 16 മുതല്‍ ആരംഭിക്കും. അതാതു താലൂക്കിലെ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യവസായ സമിതി, മര്‍ച്ചന്റ്‌ അസോസിയേഷന്‍, ചെറുകിടവ്യവസായ അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ്‌ റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍, ബേക്കറി ആന്‍ഡ്‌ കണ്‍ഫെക്ഷണറി അസോസിയേഷന്‍, ഇറച്ചി വില്‌പനക്കാരുടെ അസോസിയേഷന്‍, പൗള്‍ട്രി ഫാമുകളുടെ അസോസിയേഷന്‍, പാലുല്‌പാദക അസോസിയേഷന്‍ തുടങ്ങി ഭക്ഷ്യവിപണനവുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളുടെയും താലൂക്ക്‌ തലത്തിലുള്ളതോ യൂണിറ്റുതലത്തിലുള്ളതോ ആയ നേതാക്കള്‍ അതാതു സര്‍ക്കിള്‍ ഫുഡ്‌ സേഫ്‌ടി ഓഫീസര്‍മാരുമായി ഉടനടി ബന്ധപ്പെട്ട്‌ തീയതിയും സ്‌ഥലവും നിശ്‌ചയിക്കേണ്ടതാണ്‌. ജില്ലയിലെ ഫുഡ്‌ സേഫ്‌റ്റി ഓഫീസര്‍മാരായ രാജേശ്വരി അമ്മ, പാറശ്ശാല സര്‍ക്കിള്‍ (9496261378), ശ്രീദയാല്‍ മുത്തപ്പന്‍, നെയ്യാറ്റിന്‍കര സര്‍ക്കിള്‍(0471 2227175, 0471 2465670), ഗോപിനാഥന്‍ നായര്‍ നെടുമങ്ങാട്‌ സര്‍ക്കിള്‍ (9495339835), ദിലീപ്‌, കിളിമാനൂര്‍ സര്‍ക്കിള്‍ (9447694429), അജയകുമാര്‍, ആറ്റിങ്ങല്‍ സര്‍ക്കിള്‍ (9446704448), ഭുസുധ, തിരുവനന്തപുരം സര്‍ക്കിള്‍ (9447107598) തുടങ്ങിയവരുമായി നേരിലോ ഫോണ്‍ മുഖേനയോ ബന്ധപ്പെടേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡെസിഗ്നേറ്റഡ്‌ ഓഫീസറുമായി നേരിട്ടോ 9446332757 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്‌.

No comments:

Post a Comment