നെട്ടൂര്‍: കുട്ടിക്ക് കൊടുക്കുവാനായി വാങ്ങിയ പായ്ക്കറ്റ് പാലില്‍ ചത്ത പല്ലിയെ കണ്ട സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം നെട്ടൂര്‍ ഇ.ഇ.സി മാര്‍ക്കറ്റിന് സമീപം മൂത്തേടത്ത് കോളനി വീട്ടില്‍ അനില്‍കുമാര്‍ കുട്ടിക്ക് കൊടുക്കുവാനായി സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ പായ്ക്കറ്റ് പാലിലാണ് പല്ലിയെ കണ്ടത്.വ്യാഴാഴ്ച ആരോഗ്യവകുപ്പ് അധികൃതര്‍ അനില്‍കുമാറിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. വീട്ടുടമ സൂക്ഷിച്ചുവച്ച പല്ലിയുടെ അവശിഷ്ടം ഇവര്‍ കുപ്പിയില്‍ ശേഖരിച്ച് കാക്കനാട്ടെ സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്കയച്ചു.പാല്‍ ലഭിച്ച സമീപത്തെ കടയിലെത്തിയും വിവരങ്ങള്‍ ശേഖരിച്ചു. തൃപ്പൂണിത്തുറയിലെ ആരോഗ്യവകുപ്പ് ഓഫീസിലെ ഫുഡ് ഇന്‍സ്‌പെക്ടര്‍ ബി.എല്‍. ബീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി വ്യാഴാഴ്ച നെട്ടൂരില്‍ എത്തിയത്.
source:http://www.mathrubhumi.com
No comments:
Post a Comment