Ads 468x60px

Sunday, June 17, 2012

ആലുവയില്‍ 10 ലക്ഷത്തിന്റെ പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി



ആലുവ: ജില്ലാ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആലുവ മാര്‍ക്കറ്റിലെ പുകയില മൊത്തവിപണന കേന്ദ്രം സീല്‍ ചെയ്തു. ദേശീയപാതയോട് ചേര്‍ന്ന് പയ്യപ്പിള്ളി ബസാറില്‍ പ്രവര്‍ത്തിക്കുന്ന വെങ്കിടാചലം ടുബാക്കോ മര്‍ച്ചന്റ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണാണ് പൂട്ടിച്ചത്. 10 ലക്ഷം രൂപയുടെ 3,800 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പാന്‍മസാലയുടെ വില്പന നിരോധിച്ചിട്ടും വിവിധ ഭാഗങ്ങളില്‍ വില്പന തുടരുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് പരിശോധന. ഈ മാസം 15നുള്ളില്‍ കച്ചവടക്കാര്‍ കൈവശമുള്ള പുകയില ഉല്പന്നങ്ങള്‍ സ്വന്തം നിലയില്‍ നശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.

സമയം കഴിഞ്ഞിട്ടും കടകളില്‍ സൂക്ഷിച്ചിട്ടുള്ള ഉല്പന്നങ്ങള്‍ പിടിച്ചെടുക്കാനുള്ള ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്സിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. ഫുഡ് സേഫ്റ്റി ഡസിഗ്‌നേറ്റഡ് ഓഫീസര്‍ കെ. അജിത്കുമാര്‍, ചീഫ് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ മുഹമ്മദ് റാഫി, ജേക്കബ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആലുവയില്‍ നിന്ന് 10 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. പാന്‍പരാഗ്, ശാന്തി, ചൈനി കൈനി, മധു, ഹാന്‍സ്, മിസ്റ്റര്‍ കൈനി, പരാഗ് 9000, ബോംബെ 1000 തുടങ്ങിയ പേരുകളില്‍, അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച് വില്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവിടെ പാന്‍മസാല നിരോധിച്ചതോടെ വളരെ വിലകുറച്ചാണ് കേരളത്തിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഏജന്റുമാര്‍ ഇരട്ടി വിലയ്ക്ക് രഹസ്യമായിട്ടാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നത്.
Source:http://www.mathrubhumi.com

No comments:

Post a Comment