Ads 468x60px

Wednesday, June 27, 2012

പിടിച്ചെടുത്ത പാന്‍ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു

തൃശൂര്‍: സംസ്ഥാനത്ത് പിടിച്ചെടുത്ത ടണ്‍ കണക്കിന് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു. ഫുഡ് സേഫ്റ്റി കമീഷണറുടെ കീഴിലുള്ള ഫുഡ്സേഫ്റ്റി വിഭാഗം പിടിച്ചെടുത്ത പാന്‍മസാല ഉല്‍പ്പന്നങ്ങളാണ് നശിപ്പിക്കുകയോ കേസെടുക്കുകയോ ചെയ്യാതെ കെട്ടിക്കിടക്കുന്നത്. പാന്‍മസാല നിരോധനം സംബന്ധിച്ചുള്ള കേസ് കോടതിയില്‍ നിലവിലുള്ളതാണ് ഇവ നശിപ്പിക്കുന്നതിനും കേസെടുക്കുന്നതിനും തടസ്സമെന്നാണ് അധികൃതരുടെ വിശദീകരണം. നിരോധന നിയമം നടപ്പാക്കുന്നതിലുള്ള അനിശ്ചിതാവസ്ഥ മുതലെടുത്ത് സംസ്ഥാനത്തേക്ക് പാന്‍ഉല്‍പ്പന്നങ്ങളുടെ വന്‍കടത്ത് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഈ മേഖലയിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 16 ടണ്‍ പാന്‍ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മെയ് 22 മുതലാണ് കേരളത്തില്‍ പാന്‍ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത്. ജൂണ്‍ 15വരെ പാന്‍ ഉല്‍പ്പന്നങ്ങള്‍ കൈവശംവച്ചവര്‍ ശേഖരത്തെക്കുറിച്ച് വെളിപ്പെടുത്തണമെന്നും സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകണമെന്നും ഫുഡ്സേഫ്റ്റി വിഭാഗം നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവയുടെ ശേഖരം പിടികൂടിയത്. അയല്‍സംസ്ഥാനത്തൊഴിലാളികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍നിന്നാണ് ശേഖരം കൂടുതലും പിടികൂടിയത്. എറണാകുളം മൊബൈല്‍ വിജിലന്‍സ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ആലുവയില്‍ പാന്‍ഉല്‍പ്പന്നങ്ങളുടെ ഗോഡൗണ്‍ പിടിച്ചെടുത്തു. ഗോഡൗണ്‍ സീസ് ചെയ്യുകയല്ലാതെ കേസെടുത്തിട്ടില്ല. ഗോഡൗണ്‍ ഉടമയെത്തന്നെ നോക്കാനേല്‍പ്പിച്ചാണ് പൂട്ടിയിട്ടിരിക്കുന്നത്. മട്ടാഞ്ചേരിയില്‍നിന്നും പിടിച്ചെടുത്തവയും ഇതേരീതിയില്‍ത്തന്നെ സൂക്ഷിച്ചിരിക്കയാണ്. എറണാകുളത്ത് സ്ക്വാഡ് 7222 കിലോയും തിരുവനന്തപുരം മൊബൈല്‍ സ്ക്വാഡ് 140 കിലോയും പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരത്തുനിന്ന് 570 കിലോയും എറണാകുളത്തുനിന്ന് 4720 കിലോയും തൃശൂര്‍ ജില്ലയില്‍ 700 കിലോ പാന്‍ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. കൊല്ലം-50, പത്തനംതിട്ട-35, ആലപ്പുഴ-506, ഇടുക്കി-13, പാലക്കാട്-51, മലപ്പുറം-ഒന്ന്്, കോഴിക്കോട്-380, വയനാട്-നാല്്, കണ്ണൂര്‍-1000 കിലോയുമാണ് ഫുഡ് സേഫ്റ്റി വിഭാഗം പിടിച്ചെടുത്തത്. നിരോധനം സംബന്ധിച്ച കേസില്‍വിധി വരുന്നതുവരെ കേസെടുക്കാനാവില്ലെന്ന് ഫുഡ് സേഫ്റ്റി കമീഷണര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

Source:http://www.deshabhimani.com

No comments:

Post a Comment