കൊച്ചി: മട്ടാഞ്ചേരിയിലെ സ്വകാര്യ ഗോഡൗണില്‍നിന്ന് 839 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യസുരക്ഷാ കമീഷണറുടെ മൊബൈല്‍ വിജിലന്‍സ് സ്ക്വാഡ് പിടിച്ചെടുത്തു. സംസ്ഥാനത്ത് പാന്‍ മസാല നിരോധത്തെത്തുടര്‍ന്ന് പൂഴ്ത്തിവച്ചിരുന്ന ചൂയിങ് പുകയില ഉല്‍പ്പന്നങ്ങളാണിവ. മട്ടാഞ്ചേരി ഗുജറാത്തി സ്ട്രീറ്റിലെ സ്വകാര്യ ഗോഡൗണില്‍ മയൂര്‍ഷാ, ദീപക് ഷാ എന്നിവരാണ് ഇത് സംഭരിച്ചിരുന്നത്. വര്‍ഷങ്ങളായി ഇത്തരം ഉല്‍പ്പന്നങ്ങളുടെ മൊത്തവ്യാപാരികളാണിവര്‍. ബാബാ ബ്ലാക്ക്, ഗണേഷ് ബ്രാന്‍ഡ്, രവി കലിപ്പെട്ടി, സെന്‍മാസാ, സാഹറാണി, രാജാസ്നാന്‍ എന്നീ ബ്രാന്‍ഡുകളാണ് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളും അന്യസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ വലിയൊരുവിഭാഗം ഇത് വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. പിടിച്ചെടുത്ത വസ്തുക്കള്‍ സീല്‍ചെയ്ത് ഗോഡൗണില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ സ്വമേധയാ നീക്കംചെയ്യാന്‍ 15 വരെ അവസരമുള്ളതിനാല്‍ വ്യാപാരിക്കെതിരെ കേസെടുത്തിട്ടില്ല. എന്നാല്‍, മറ്റു വിവരങ്ങള്‍ അന്വേഷിച്ച് ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് വിജിലന്‍സ് സ്ക്വാഡ് അറിയിച്ചു. സ്ക്വാഡ് കൊച്ചി മേഖലയില്‍നിന്ന് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ ശേഖരമാണിത്. ചീഫ് ഫുഡ് സേഫ്റ്റി ഓഫീസര്‍ എ മുഹമ്മദ് റാഫി, അബ്ദുള്‍ മജീദ്, കെ കെ അനിലന്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്ക്വാഡാണ് റെയ്ഡ് നടത്തിയത്.
Source:http://deshabhimaniweekly.com
Source:http://deshabhimaniweekly.com
No comments:
Post a Comment