ആലപ്പുഴ:വാഹനമില്ല, ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യാഗസ്ഥര്‍ പരിശോധനയ്ക്കിറങ്ങുന്നില്ല. മഴക്കാലമാകുന്നതോടെ ഭക്ഷണ സാധനങ്ങളില്‍നിന്ന് സാംക്രമിക രോഗങ്ങള്‍ പടരാനിടയുള്ള സാഹചര്യത്തിലും വാഹനമില്ല എന്ന ന്യായീകരണം കണ്ടെത്തി പരിശോധനയ്ക്കിറങ്ങാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വെള്ളിയാഴ്ച കലക്ടറേറ്റില്‍ നടന്ന ഭക്ഷ്യ ഉപദേശക സമിതി യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടാനൊ ഭക്ഷണ സാധനങ്ങളുടെ ഗുണമേന്‍മ പരിശോധിക്കാനോ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കാട്ടുന്നില്ലെന്നും യോഗം വിമര്‍ശിച്ചു. വാഹനമില്ലെന്ന ഒഴിവുകഴിവ് പറഞ്ഞ് ഇനിമുതല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാതിരിക്കരുതെന്ന് യോഗത്തില്‍ അധ്യക്ഷനായ എ.ഡി.എം. പി.കെ.തമ്പി പറഞ്ഞു. പഞ്ചായത്തുതലത്തില്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കാനും പരിശോധന ശക്തമാക്കാനും യോഗം നിര്‍ദേശിച്ചു. പല ഹോട്ടലുകളിലും ലഭിക്കുന്ന ഭക്ഷണം ഗുണമേന്‍മ കുറഞ്ഞതാണെന്നും ഭക്ഷണത്തിന്റെ അളവില്‍ കൃത്രിമത്വം കാണിക്കുന്നത് പതിവാണെന്നും വിമര്‍ശമുയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം. കടകളില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നവയില്‍ ചില സാധനങ്ങളിലും വിലയും ഉത്പാദന തീയതിയും ഉപയോഗിക്കാവുന്ന കാലാവധിയും രേഖപ്പെടുത്തിയിട്ടില്ലാത്തതായി കാണപ്പെട്ടിട്ടുള്ളതായി ജനപ്രതിനിധികള്‍ അറിയിച്ചു. ഇവ പരിശോധന നടത്തി പിടികൂടണമെന്നും എ.ഡി.എം. നിര്‍ദേശിച്ചു. മഴക്കാലം പ്രമാണിച്ച് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍കടകള്‍ക്ക് വിതരണം ചെയ്യുന്ന സാധനങ്ങളില്‍ പലപ്പോഴും തൂക്കത്തില്‍ കുറവ് വരാറുണ്ടെന്ന കാര്യം അന്വേഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സബ് ഡിപ്പോയില്‍ ഇലക്‌ട്രോണിക് ത്രാസ്സ് സ്ഥാപിച്ച് ഈ പ്രശ്‌നം പരിഹരിക്കും. എ.പി.എല്‍.കാര്‍ഡുടമകള്‍ക്ക് 12 കിലോ അരി വിഹിതം ഉള്ളപ്പോള്‍ 9 കിലോ മാത്രമാണ് മിക്ക റേഷന്‍ കടകളില്‍നിന്ന് വിതരണം ചെയ്യുന്നത്. ഇതും അടിയന്തരമായി പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന പായ്ക്കറ്റ് സാധനങ്ങളുടെ തൂക്കക്കുറവ് പരിശോധിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
Source:http://www.mathrubhumi.com
Source:http://www.mathrubhumi.com
No comments:
Post a Comment