Ads 468x60px

Saturday, June 2, 2012

വാളയാര്‍ ചെക്പോസ്റ്റില്‍ പാന്‍മസാല കണ്ടെയ്നര്‍ പിടിച്ചു

വാളയാര്‍: ഗാസിയാബാദില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഒരു കണ്ടെയ്നര്‍ പാന്‍മസാല വാളയാര്‍ എക്സൈസ് ചെക്പോസ്റ്റില്‍ പരിശോധനക്കിടെ പിടികൂടി. 380 പെട്ടികളിലായി 14,460 കിലോ ‘ഹാന്‍സാ’ണ് ഉണ്ടായിരുന്നത്. മേയ് 22നാണ് സംസ്ഥാന സര്‍ക്കാര്‍ പാന്‍മസാല നിരോധിച്ചത്. എച്ച്.ആര്‍ 55 എന്‍. 1912 കണ്ടെയ്നര്‍ ലോറിയിലാണ് ഹാന്‍സ് കൊണ്ടുവന്നത്. വാഹനം ഫുഡ് ആന്‍ഡ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറി. ആലുവക്ക് 190 ബോക്സും ആലപ്പുഴക്ക് 190 ബോക്സും എത്തിക്കാനുള്ള രേഖകള്‍ വാഹനത്തില്‍നിന്ന് ലഭിച്ചു. എക്സൈസ് സി.ഐ സതീശന്‍, എസ്.ഐ ഷൈബു, വി.വി. രമേശ്, ഗാര്‍ഡുമാരായ ബിനുലാല്‍, അര്‍ജുന്‍ എന്നിവരടങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് വാഹനം പിടികൂടിയത്.

No comments:

Post a Comment