Ads 468x60px

Sunday, June 17, 2012

ഫുഡ് രജിസ്‌ട്രേഷന്‍ ; ജില്ലാ അധികാരികളും വ്യാപാരികളും ഇടയുന്നു

തൊടുപുഴ:മായം ചേര്‍ത്ത് കച്ചവടം ചെയ്യുന്നവരേയും നിയമലംഘനം നടത്തുന്നവരെയും ശിക്ഷിക്കാനാണ് ഫുഡ് രജിസ്‌ട്രേഷനെന്ന് ജില്ലാ ഡെസിഗ്‌നേറ്റഡ് ഓഫീസര്‍. എന്നാല്‍ രജിസ്‌ട്രേഷന് ആഗസ്ത് വരെ സമയമുണ്ടായിട്ടും ചെറുകിട വ്യാപാരികളെ അധികാരികള്‍ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തു വന്നു.
തെറ്റിധാരണയുടെ പേരില്‍ ലൈസന്‍സും രജിസ്രേ്ടഷനും എടുക്കാതിരിക്കുന്നതാണ് ശിക്ഷാര്‍ഷമെന്ന് ജില്ലാ ഓഫീസര്‍ പറയുന്നു. അതേ സമയം വസ്തുതകള്‍ അറിയാതെയാണ് അധികാരികള്‍ പ്രതികരിക്കുന്നതെന്ന് സമിതി ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍ ആരോപിച്ചു. മായം ചേര്‍ക്കുന്നതില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാന്‍ ഭക്ഷ്യ സുരക്ഷാഗുണനിലവാര നിയമത്തില്‍ വ്യവസ്ഥയില്ല. ആരോഗ്യത്തെ ബാധിക്കാത്ത നല്ല ഭക്ഷണ പദാര്‍ഥങ്ങള്‍ നല്‍കണമെന്നാണ് വ്യാപാരികളുടെയും നയമെന്ന് സമിതി പറയുന്നു. 
Source:http://www.mathrubhumi.com

No comments:

Post a Comment