പത്തനംതിട്ട: ആപ്പിള്‍ കഴിച്ച് വിഷബാധയേറ്റ് ഒരുകുടുംബത്തിലെ മൂന്ന് പേര്‍ ചികില്‍സ തേടിയതിനെതുടര്‍ന്ന് നഗരത്തിലെ പഴക്കടകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്‌ഥര്‍ പരിശോധന നടത്തി. നഗരത്തിലെ അഞ്ചോളം ഹോള്‍സെയില്‍ വിപണന കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പരിശോധനയില്‍ റെഡ്‌ഗോള്‍ഡ് ഇനത്തില്‍പ്പെട്ട ആപ്പിളുകളിലാണ് വിഷബാധയ്‌ക്ക് കാരണമായ മായംകണ്ടെത്തിയത്. അകക്കാമ്പിനോട് ചേര്‍ന്ന് ചുവപ്പു നിറത്തിലുള്ള പാട ആപ്പിളിന്റെ ഉള്‍ഭാഗം മുഴുവന്‍ വ്യാപിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇത്തരത്തിലുള്ള ആപ്പിള്‍ വില്‍ക്കാന്‍ പാടില്ലെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ആപ്പിളിന്റെ സാമ്പിളുകളും ശേഖരിച്ചു. ഇത് തിരുവനന്തപുരം പാറ്റൂരുള്ള ചീഫ് അനലിസ്‌റ്റ്് ലാബിലേക്ക് പരിശോധനക്കായി അയക്കും. കഴിഞ്ഞ ദിവസം പഴയ സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ വഴിയോര കച്ചവടക്കാരന്റെ പക്കല്‍നിന്നു വാങ്ങിയ റെഡ്‌ഗോള്‍ഡ് ഇനത്തില്‍പ്പെട്ട ആപ്പിള്‍ കഴിച്ചായിരുന്നു കൊത്തുവാല്‍ വീട്ടില്‍ യാസീന്‍(42) ഭാര്യ സജി (31)മകള്‍ നസീഹാ(6)എന്നീവര്‍ക്ക് ദേഹാസ്വസ്‌ഥ്യം ഉണ്ടായത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു നടപടി. ഭക്ഷ്യസുരക്ഷാ വിഭാഗം പത്തനംതിട്ട സര്‍ക്കിള്‍ ഉണ്ണികൃഷ്‌ണന്‍, നഗരസഭ ഫുഡ് ഇന്‍സ്‌പെക്‌ടര്‍ ലെനിവറുഗീസ് എന്നിവര്‍ പരിശോധനയ്‌ക്ക് നേതൃത്വം നല്‍കി.
Source:http://mangalam.com
No comments:
Post a Comment