വടകര: ട്രെയിനിലെ വൃത്തിഹീനമായ കക്കൂസില്‍ കടത്തുകയായിരുന്ന
ഹല്‍വക്കെട്ടുകള്‍ യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പൊലീസ്
പിടികൂടി. വെള്ളിയാഴ്ച ഉച്ചയോടെ കോയമ്പത്തൂരില്‍നിന്നും മംഗലാപുരത്തേയ്ക്ക്
പോവുകയായിരുന്ന പാസഞ്ചറിലെ കക്കൂസില്‍ അടുക്കിവച്ച 400 കിലോയോളം വരുന്ന 19
ഹല്‍വക്കെട്ടുകളാണ് പിടിച്ചെടുത്തത്. കനംകുറഞ്ഞ പോളിത്തീന്‍ കവറുകളില്‍
കണ്ണൂര്‍ സ്വദേശിയായ യുവാവാണ് കോഴിക്കോട്ടുനിന്നും ഹല്‍വ കയറ്റിയതെന്ന്
യാത്രക്കാര്‍ പറഞ്ഞു. ട്രെയിനില്‍ അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ലഗേജ്
ഉപയോഗിച്ചതിന് ഇയാള്‍ക്കെതിരെ പിഴ ഈടാക്കി വിട്ടയക്കുകയും ചെയ്തു.
കോഴിക്കോട്നിന്നും യാത്രക്കാര്‍ വടകര സ്റ്റേഷന്‍ മാസ്റ്ററെ വിവരം
അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
Source:http://www.deshabhimani.com
No comments:
Post a Comment