Ads 468x60px

Sunday, September 23, 2012

പഴകിയ കേക്ക്‌ വില്‍പന; ബേക്കറി പൂട്ടി സീല്‍ ചെയ്‌തു

കണ്ണൂര്‍: പഴകിയ കേക്ക്‌ വില്‍പന നടത്തിയതുമായി ബന്ധപ്പെട്ടു പരിശോധന നടത്തിയ ആരോഗ്യവകുപ്പ്‌ അധികൃതര്‍ ബേക്കറി പൂട്ടിച്ചു. തെക്കി ബസാറിലെ ഗീത ബേക്കറിയാണു പൂട്ടിച്ചത്‌. കഴിഞ്ഞ ദിവസം ഗീതാബേക്കറിയില്‍ നിന്നും പത്മനാഭന്‍, പ്രദീപന്‍ എന്നിവര്‍ ചേര്‍ന്ന്‌ വാങ്ങിയ ടീ കേക്കാണ്‌ പഴകിയതാണെന്ന്‌ കണ്ടെത്തിയത്‌. കാലപ്പഴക്കത്താല്‍ പൂപ്പല്‍ വന്ന കേക്ക്‌ ഭക്ഷ്യയോഗ്യമല്ലായിരുന്നു. തുടര്‍ന്ന്‌ ഇവര്‍ ഇന്നലെയെത്തി അന്വേഷിച്ചപ്പോള്‍ പഴകിയ കേക്കിന്‌ മുകളില്‍ പുതിയ കേക്കുകള്‍ ഇട്ടതാണു കാരണമെന്നു ഉടമ പറയുകയായിരുന്നുവേ്രത. തുടര്‍ന്ന്‌ ഇവര്‍ തമ്മില്‍ വാക്‌തര്‍ക്കം ഉണ്ടാവുകയും ജനം തടിച്ചു കൂടുകയും ചെയ്‌തു. പിന്നീട്‌ ഫുഡ്‌ സേഫ്‌റ്റി ഓഫീസര്‍ കെ.പി. മുസ്‌തഫയുടെ നേതൃത്വത്തിലെത്തിയ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ബേക്കറി പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. കലക്‌ടര്‍, ഡി.എം.ഒ എന്നിവരുമായി ചര്‍ച്ച ചെയ്‌തതിനു ശേഷം അനന്തര നടപടിസ്വീകരിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

No comments:

Post a Comment