Ads 468x60px

Sunday, September 9, 2012

രണ്ട് ഹോട്ടലുകള്‍ക്ക് പിഴ തമ്പാനൂര്‍ ഇന്ത്യന്‍ കോഫി ഹൗസും ചാല മുബാറക്കും പൂട്ടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ കമ്മീഷന്റെ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് തമ്പാനൂര്‍ ഇന്ത്യന്‍കോഫി ഹൗസും ചാല മുബാറക്ക് ഹോട്ടലും പൂട്ടി. രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.
തമ്പാനൂരിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ അടുക്കള കണ്ട് പരിശോധനാസംഘം ഞെട്ടി. ഭക്ഷ്യസാധനങ്ങള്‍ക്കിടയിലൂടെയാണ് എലി, പെരുച്ചാഴി എന്നിവയുടെ സഞ്ചാരം. അടുക്കള വൃത്തിഹീനമായിരുന്നു. അടുക്കള പെരുച്ചാഴി തുരന്നിട്ട നിലയിലുമായിരുന്നു. അടുക്കളയിലുള്ള ഭക്ഷ്യസാധനങ്ങള്‍ കാക്ക കൊത്തിക്കൊണ്ടുപോകുന്നതും പരിശോധനാസംഘം കണ്ടു. ചാല മുബാറക്കില്‍ ഈച്ചശല്യമായിരുന്നു. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിച്ച ടാങ്കിലും ഈച്ചയെ കണ്ടെത്തി. ഇവിടത്തെ മീന്‍കറി ഉപയോഗശൂന്യമായിരുന്നു. പൂട്ടിയ രണ്ട് കടകള്‍ക്കും നോട്ടീസ് നല്‍കി. സാഹചര്യം മെച്ചപ്പെടുത്തിയശേഷം വീണ്ടും പരിശോധന നടത്തിയ ശേഷമേ ഈ ഹോട്ടലുകള്‍ തുറക്കാന്‍ അനവദിക്കുകയുള്ളൂവെന്ന് ഫുഡ്‌സേഫ്ടി ജില്ലാ ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ ഡി. ശിവകുമാര്‍ പറഞ്ഞു. തമ്പാനൂരിലെയും സ്റ്റാച്യുവിലെയും രണ്ട് ഹോട്ടലുകള്‍ക്ക് പിഴ ചുമത്തി. പരിശോധനയ്ക്ക് ഫുഡ്‌സേഫ്ടി ഓഫീസര്‍മാരായ ഗോപിനാഥന്‍ നായര്‍, അജയകുമാര്‍, ഭൂസുധ, ജോണ്‍ വിജയകുമാര്‍, വിനോദ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment