പാലക്കാട്: ജില്ലാആസ്‌പത്രി കാന്റീനില്‍ വീണ്ടും
ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന. വ്യക്തമായ ലേബല്‍വിവരങ്ങളില്ലാത്ത
12പാക്കറ്റ് ബ്രഡ്, 25പാക്കറ്റ് ബണ്‍ എന്നിവ പിടിച്ചെടുത്തു.
നിര്‍മിച്ച തീയതിയോ എത്രദിവസംവരെ ഉപയോഗിക്കാമെന്നോ പാക്കറ്റുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ജില്ലാ മെഡിക്കല്‍ഓഫീസര്‍ക്ക് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് നടപടി. പിടിച്ചെടുത്ത ബ്രഡിന്റെ സാമ്പിള്‍ കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. പഴക്കമുണ്ടെന്നുകണ്ടാല്‍ വീണ്ടും നടപടിയുണ്ടാകും. വൃത്തിയില്ലെന്ന പരാതിയില്‍ നേരത്തെയും ജില്ലാആസ്‌പത്രി കാന്റീനില്‍ ഭക്ഷ്യസുരക്ഷാവിഭാഗം രണ്ടുതവണ പരിശോധന നടത്തിയിരുന്നു. രണ്ട് അടുക്കളകളില്‍ ഒന്ന് പൂട്ടിക്കുകയും ചെയ്തിരുന്നു.
ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ജോസഫ് ഷാജി ജോര്‍ജിന്റെ നിര്‍ദേശപ്രകാരം ഫുഡ് ഇന്‍സ്‌പെക്ടര്‍ സി.എസ്. രാജേഷാണ് പരിശോധന നടത്തിയത്.

Source:http://www.mathrubhumi.com
No comments:
Post a Comment