Ads 468x60px

Sunday, September 2, 2012

കേക്കില്‍ പാറ്റ: തിരുവനന്തപുരത്ത് ബേക്കറി പൂട്ടി

തിരുവനന്തപുരം: കേക്കില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ പ്രസിദ്ധമായ ബേക്കറി ആംബ്രോസിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടപ്പിച്ചു. വാന്റോസ് ജംക്ഷനിലെ കേക്ക് നിര്‍മാണ യൂണിറ്റും പൂട്ടി മുദ്രവച്ചു. കേക്ക് ഉല്‍പ്പാദനത്തില്‍ പാലിക്കുന്ന ശുചിത്വവും മറ്റു നിര്‍ദേശങ്ങളും പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമേ ഇനി യൂണിറ്റ് തുറക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാറ്റയെ കണ്ടെത്തിയ കേക്ക് വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ കേക്കിന്റെ ബാച്ചില്‍ നിര്‍മിച്ച കേക്കുകള്‍ ഇനി വില്‍ക്കരുതെന്നും വിറ്റത് തിരിച്ചെടുക്കണമെന്നും ബേക്കറിക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ആംബ്രോസിയ ബേക്കറിയില്‍ മാത്രം ലഭിക്കുന്ന ചോക്കോ ചിപ്പ് മഫിന്‍ എന്ന കേക്കിന്റെ പായ്ക്കറ്റിലാണ് ബേക്ക് ചെയ്ത നിലയില്‍ പാറ്റയെ കണ്ടെത്തിയത്. കേശവദാസപുരം കോ-ഓര്‍ഡിയല്‍ ഫ്‌ളാറ്റ് 2 സിയില്‍ താമസിക്കുന്ന സുരേഷ് ബല്‍രാജിനാണ് പട്ടം സ്‌പെന്‍സറിലുള്ള ആംബ്രോസിയ ഔട്ട്‌ലെറ്റില്‍ നിന്ന് ഈ കേക്ക് ലഭിച്ചത്.

http://www.manoramaonline.com

No comments:

Post a Comment