മലപ്പുറം: ഹോട്ടലുകളില്‍ 'റെയ്ഡ് നടത്തി പിഴയീടാക്കാന്‍ ഹോട്ടലുടമാ സംഘത്തിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് വരുന്നു. വൃത്തിയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ ജില്ലയിലെ ഹോട്ടലുകളെ സംസ്ഥാനത്തെ നമ്പര്‍ വണ്‍ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ മുന്നിട്ടിറങ്ങുന്നത്. ഈ മാസം പകുതിയോടെ മലപ്പുറം നഗരസഭയിലെ ഹോട്ടലുകളില്‍ നടത്തുന്ന പരിശോധനയോടെ സംഘടനയുടെ നേതൃത്വത്തിലുള്ള ഹോട്ടല്‍ നിലവാരമുയര്‍ത്തല്‍ യജ്ഞത്തിനു തുടക്കമാകും. സംഘടനാ പ്രതിനിധികള്‍, ഭക്ഷ്യസുരക്ഷ-ആരോഗ്യ വകുപ്പുകളിലെ ഒന്നുവീതം ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ് ആണ് പരിശോധനയ്ക്കിറങ്ങുന്നത്. ഒന്നാംഘട്ട പരിശോധനയില്‍ പിഴയീടാക്കില്ല. പോരായ്മകളും പ്രശ്‌നങ്ങളും ഹോട്ടല്‍ നടത്തിപ്പുകാരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകളും നല്‍കും. തുടര്‍ന്നുള്ള ഘട്ടങ്ങളിലാണ് മുന്‍കൂട്ടി അറിയിക്കാതെ പ്രത്യേക സ്‌ക്വാഡ് ഹോട്ടല്‍ പരിശോധനയ്‌ക്കെത്തുക.
വൃത്തിയിലോ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിലോ കുറവുകള്‍ കണ്ടെത്തിയാല്‍ നിശ്ചിത തുക പിഴയായി ഈടാക്കും. ജില്ലയിലെ നാലായിരത്തോളം ഹോട്ടലുകള്‍ക്ക് സംഘടനയില്‍ അംഗത്വമുണ്ട്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ ഭക്ഷണശാലകളുള്ള ജില്ലയില്‍ സംഘടനയുടെ നേതൃത്വത്തില്‍ വൃത്തി വിപ്ലവത്തിനു തുടക്കമിടാനാണ് ഭാരവാഹികള്‍ ഉദ്ദേശിക്കുന്നത്. വൃത്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനും പാരിതോഷികം ഏര്‍പ്പെടുത്താനും സംഘടന ഉദ്ദേശിക്കുന്നുണ്ട്.
സേഫ്റ്റി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പരിശോധന ഹോട്ടലുകള്‍ക്കു ഗ്രേഡ് നിശ്ചയിക്കാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പരിശോധന ഈ മാസം തുടങ്ങും. എ, ബി, സി ഗ്രേഡുകളാണു നല്‍കുക. അടുക്കളയിലെ ദൃശ്യങ്ങള്‍ സിസിടിവിയിലൂടെ ഉപഭോക്താവിനെ കാണിക്കുക, മാലിന്യ നിര്‍മാര്‍ജനത്തിനു പ്രത്യേക സംവിധാനമൊരുക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തെങ്കില്‍ മാത്രമേ എ ഗ്രേഡിന് ഹോട്ടലുകള്‍ അര്‍ഹമാകൂ.
Source:http://www.manoramaonline.com
No comments:
Post a Comment