തിരുവനന്തപുരം: ബിരിയാണിക്ക് പ്രശസ്തമായ പുളിമൂട് ബി.ബി. റസ്റ്റോറന്റില്‍ പുഴു നുരയ്ക്കുന്ന അച്ചാറുകള്‍. ഭക്ഷണം കഴിക്കാനെത്തിയവര്‍ ഇത് കണ്ടെത്തിയതോടെ ഒരു മണിക്കൂര്‍നീണ്ട നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ നഗരസഭ ഹെല്‍ത്ത് വിഭാഗം എത്തി ഭക്ഷണം പിടിച്ചെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. സെക്രട്ടേറിയറ്റ് ജീവനക്കാരനായ ഹുസൈനും സുഹൃത്തുമാണ് അച്ചാറുകളില്‍ പുഴുക്കളെ കണ്ടത്.നാരങ്ങ അച്ചാറില്‍ പുഴുവിനെക്കണ്ട് സപ്ലൈയറെ വിളിച്ച് ചോദിച്ചു. അബദ്ധത്തില്‍ പറ്റിയതാണെന്ന് പറഞ്ഞ് ഇയാള്‍ അച്ചാര്‍ പാത്രം അകത്തേക്ക് കൊണ്ടുപോയി. എന്നാല്‍ സംശയം തോന്നി ഇവരും സപ്ലൈയര്‍ക്കൊപ്പം അടുക്കളയിലേക്ക് ചെല്ലുകയായിരുന്നു. നാരങ്ങ അച്ചാര്‍ കുപ്പിയിലും സ്വീറ്റ് അച്ചാര്‍ കുപ്പിയിലും നിറയെ പുഴുക്കളായിരുന്നുവെന്ന് ഇവര്‍ പറയുന്നു.ഈ കുപ്പികളുമായി ഇവര്‍ പുറത്തേക്ക് വന്നു. ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവരും പ്രതിഷേധവുമായി എഴുന്നേറ്റു. എല്ലാവര്‍ക്കും കിട്ടിയത് പുഴുവരിക്കുന്ന അച്ചാറുകള്‍ തന്നെയായിരുന്നു. ഇതിനിടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തേയും വിവരം അറിയിച്ചു. പ്ലേറ്റിലിരുന്ന അച്ചാറിലെ പുഴുക്കളെ ഹോട്ടലുടമയെ കാണിക്കാനായി കാഷ് കൗണ്ടറിലേക്കുപോയ സമയത്ത് ജീവനക്കാര്‍ കുപ്പികളെടുത്ത് മാറ്റിയതായും ഹുസൈന്‍ പറയുന്നു. ഇതോടെ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി.കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പദ്മകുമാറും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹനചന്ദ്രനും എത്തി പരിശോധിച്ചപ്പോഴും പുഴുക്കളെ കണ്ടു. അടുക്കളയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന അച്ചാറും ഉള്ളിക്കറിയും കണ്ടെത്തി. കോര്‍പ്പറേഷനിലെ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരെ വിളിച്ച് പഴകിയ ഭക്ഷണം പരിശോധനയ്ക്കായി ശേഖരിച്ച് നോട്ടീസും നല്‍കി.വൃത്തിഹീനമായ അന്തരീക്ഷം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് ഒരു മാസം മുമ്പും നോട്ടീസ് നല്‍കിയിരുന്നതാണെന്ന് ജെ.എച്ച്.ഐ. മോഹനചന്ദ്രന്‍ പറഞ്ഞു.

source: mathrubhumi.com
No comments:
Post a Comment