ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ബിസിനസ് ഓപ്പറേറ്റേഴ്‌സിനുളള ബോധവത്കരണ ക്ലാസുകള്‍ ജനവരി 10ന് ആരംഭിക്കും. ജില്ലയിലെ 10കേന്ദ്രങ്ങളിലാണ് പരിശീലനം.10ന് പാലക്കാട് വ്യാപാരഭവനിലും 12ന് പാലക്കാട് ചേംബര്‍ ഓഫ് കൊമേഴ്‌സിലും 17ന് മണ്ണാര്‍ക്കാട് വ്യാപാരഭവനിലും 18ന് ചെര്‍പ്പുളശ്ശേരി വ്യാപാരഭവനിലും 24ന് ഒറ്റപ്പാലം വ്യാപാരഭവനിലും 25ന് പട്ടാമ്പി ചേംബര്‍ ഓഫ് കൊമേഴ്‌സിലും 31ന് ആലത്തൂര്‍ വ്യാപാരഭവനിലും ഫിബ്രവരി രണ്ടിന് വടക്കഞ്ചേരി വ്യാപാരഭവനിലും ഏഴിന് കൊല്ലങ്കോട് വ്യാപാരഭവനിലും ഒമ്പതിന് തത്തമംഗലം വ്യാപാരഭവനിലുമാണ് ക്ലാസുകള്‍നടക്കുക. നിര്‍ദിഷ്ട ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ അഞ്ച് വരെയായിരിക്കും ക്ലാസുകള്‍.
source: mathrubhumi.com
No comments:
Post a Comment