പാലക്കാട്: മായം കലര്‍ന്ന ചായപ്പൊടി വിറ്റതിന് എലപ്പുളളി എരട്ടക്കുളം അപ്പുപിളളയൂരിലെ കെ.ശെല്‍വകുമാറിറെ ഒരു വര്‍ഷം തടവിനും 2000 രൂപ പിഴ അടയ്‌ക്കുവാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പി.ശബരീനാഥന്‍ ശിക്ഷിച്ചു. 2005 മാര്‍ച്ച് 10 ന് പുതുനഗരത്ത് കെ.ശെല്‍വകുമാറിനെ മോട്ടോര്‍ സൈക്കിളില്‍ ചായപ്പൊടി വില്‍ക്കുന്ന സമയത്താണ് പാലക്കാട് ഫുഡ് ഇന്‍സ്‌പെക്‌ടര്‍ പിടിച്ചത്. പൊളളാച്ചി ഗണേശ് ട്രേഡേഴ്‌സ് എന്ന സ്‌ഥാപനത്തില്‍ നിര്‍മ്മിച്ചതാണെങ്കിലും അത് തെളിയിക്കാനുളള യാതൊരു രേഖയും പ്രതിയുടെ കൈവശമില്ലായിരുന്നു. തുടര്‍ന്ന് പിടിച്ചെടുത്ത ചായപ്പൊടി കോഴിക്കോട് റീജനല്‍ അനലിറ്റിക്കല്‍ ലാബിലെ പരിശോധനയില്‍ മായം ചേര്‍ത്തതാണെന്നും ഭക്ഷ്യമായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം നിരോധിച്ച നിറങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. മായം ചേര്‍ത്ത ചായപ്പൊടി ഉത്‌പാദിപ്പിച്ച പൊളളാച്ചിയിലുളള ഗണേശ് ട്രേഡര്‍ എന്ന സ്‌ഥാപനത്തിനെതിരെ പ്രത്യേക കേസെടുക്കാനും കോടതി വിധിയായി. പാലക്കാട് ഫുഡ് ഇന്‍സ്‌പെക്‌ടര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് ഹാജരായി.
source: mangalam.com
No comments:
Post a Comment