നെടുമങ്ങാട്: ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലയിലും അനധികൃത കശാപ്പുശാലകള്‍ പെരുകുന്നത് തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികള്‍ ആരംഭിച്ചു. പൊതുനിരത്തുകളിലും വഴിയോരങ്ങളിലും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകളില്‍ മാംസാവശിഷ്‌ടങ്ങള്‍ മറവു ചെയ്യാന്‍ സംവിധാനങ്ങളില്ലെന്നു കണ്ടെത്തിയതുമാണ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കിള്‍ ഫുഡ് ഇന്‍സ്‌പെക്‌ടര്‍ ബി. ഗോപിനാഥന്‍നായര്‍ അറിയിച്ചു.ലൈസന്‍സെടുക്കാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാല നടത്തിപ്പുകാര്‍ക്ക് ആറുമാസം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാന്‍ നിയമുമുണ്ട്. പൊതുജനങ്ങളുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ആവശ്യമായ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
source: mangalam.com
No comments:
Post a Comment