Ads 468x60px

Thursday, December 8, 2011

പഴവര്‍ഗങ്ങളില്‍ വ്യാപകമായി ഓക്‌സിടോസിന്‍; വൃക്കരോഗത്തിന്‌ കാരണമെന്ന്‌ കണ്ടെത്തല്‍

കോട്ടയം : കേരളത്തിലേക്കു കൊണ്ടുവരുന്ന പഴവര്‍ഗങ്ങളില്‍ വ്യാപകമായി മാരക രാസവസ്‌തുവായ ഓക്‌സിടോസിന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.ഗാസ്‌ട്രിക്‌ അള്‍സറും കരള്‍ വൃക്കരോഗങ്ങള്‍ക്കും അമിത ശാരീരികവളര്‍ച്ചയ്‌ക്കും ഓക്‌സിടോസിന്‍ കാരണമാകുന്നുവെന്നാണ്‌ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്‌. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമാണ്‌ വിഷാംശം നിറഞ്ഞ ഓക്‌സിടോസിന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്‌. കേരളത്തിലേക്കു കയറ്റി അയയ്‌ക്കുന്ന പച്ചക്കറിയിലും പഴവര്‍ഗങ്ങളിലും കാര്‍ബൈഡ്‌ പ്രയോഗം വ്യാപകമാണ്‌. ഇതിന്‌ പുറമേയാണ്‌ ഓക്‌സിടോസിന്റെ ഉപയോഗം.ചെറുനാരങ്ങയും തക്കാളിയും പോലും പാകമാകാന്‍ കാര്‍ബൈഡാണ്‌ ഉപയോഗിക്കുന്നത്‌. തമിഴ്‌നാട്ടിലെ കമ്പം, തേനി, പൊള്ളാച്ചി, മാട്ടുപ്പെട്ടി, പൊള്ളാച്ചി, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നാണ്‌ പ്രധാനമായും പച്ചക്കറി കേരളത്തിലെത്തുന്നത്‌. ഇവിടെനിന്നു കയറ്റി അയക്കുന്ന കണ്ടെയ്‌നറുകളില്‍ കാര്‍ബൈഡ്‌ കിഴികെട്ടി ഇടുകയാണു പതിവ്‌. വിപണിയിലെത്തുമ്പോഴേയ്‌ക്കും ഇവ പഴുത്തു പാകമാവുകയും ചെയ്യും. ഉദാഹരണത്തിന്‌ ഒരു ടണ്‍ മാങ്ങ പഴുക്കാന്‍ ഒരു കിലോ കാര്‍ബൈഡ്‌ മതിയാകും. ഇവ ഒരു ദിവസംകൊണ്ടു പഴമാകുകയും ചെയ്യും. വിപണിയില്‍ കാര്‍ബൈഡ്‌ കിലോയ്‌ക്ക് 30 രൂപ മാത്രമാണു വില. സെക്ഷന്‍ 44 എ പി.എഫ്‌.എ. (പ്രിവന്‍ഷന്‍ ഓഫ്‌ ഫുഡ്‌ അഡല്‍റ്ററേഷന്‍)നിയമപ്രകാരം ഫല/പഴവര്‍ഗങ്ങള്‍ കൃത്രിമമായി പാകപ്പെടുത്താന്‍ കാര്‍ബൈഡിന്റെയും കീടനാശിനികളുടെയും ഉപയോഗം നിരോധിച്ചിട്ടുളളതാണ്‌. പിടിക്കപ്പെട്ടാല്‍ ആറുമാസം തടവും ആയിരം രൂപ പിഴയുമാണു ശിക്ഷ. എന്നാല്‍ ഇതു കണ്ടുപിടിക്കാന്‍ ഫലപ്രദമായ പരിശോധനമാര്‍ഗങ്ങളില്ല. അതിര്‍ത്തി കടന്നുവരുന്ന പച്ചക്കറി/പഴവര്‍ഗങ്ങള്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടുമില്ല. കൃത്രിമമായി പാകപ്പെടുത്തിയെടുക്കുന്ന ഫല/പഴവര്‍ഗങ്ങള്‍ ശരീരത്തിലെ നാഡീവ്യവസ്‌ഥകളെ ദോഷകരമായി ബാധിക്കുകയും തലച്ചോറിലെ ഓക്‌സിജന്റെ അളവില്‍ കുറവുണ്ടാകുകയും ചെയ്യുമെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. കാന്‍സറിനു വരെ കാരണമായി തീരുന്നവയാണ്‌ ഈ വാതകങ്ങള്‍. 
source: mangalam

No comments:

Post a Comment