source: http://www.vaasthavam.com
കൊച്ചി: നെല്ലിക്കുഴി പഞ്ചായത്തിലെ ഇരുമലപ്പടിയില്‍ ഈസ്റ്റേണ്‍ കമ്പനിയുടെ കറിപൗഡറില്‍ മായം കണ്ടെത്തി 1200 കിലോ മുളകുപൊടി നശിപ്പിച്ചിട്ടും പഞ്ചായത്ത് അധികൃതര്‍ അറിഞ്ഞില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്. അധികൃതര്‍ കമ്പനിയിലെത്തി മായം കണ്ടെത്തിയ കറിപൗഡറുകള്‍ നശിപ്പിച്ചിരുന്നു. ഇക്കാര്യം രണ്ട് കിലോമീറ്ററില്‍ താഴെ മാത്രം ദൂരമുള്ള പഞ്ചായത്ത് അധികൃതര്‍ അറിഞ്ഞില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ കരീം പറയുന്നത്. കമ്പനിയിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ച് പോലും എന്തിനാണെന്ന നിലപാടിലാണ് അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും ഈ നിലപാടാണ് ഉള്ളതത്രേ. പരാതിയുമായി ആരും പഞ്ചായത്തിനെ സമീപിച്ചിട്ടില്ല. എന്നാല്‍ ഈസ്റ്റേണ്‍ കമ്പനിയില്‍ തൊഴിലാളികള്‍ക്ക താമസിക്കാനായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ സംഘടിപ്പിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃസ്ഥാനത്തുള്ള പഞ്ചായത്ത് പ്രസിഡന്റ് കറിപൗഡറുകളിലെ മായം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിക്കാതിരിക്കാന്‍ കിമ്പളം പറ്റിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പെരിയാര്‍വാലി കനാലിന് സമീപമാണത്രേ കണ്ടെടുത്ത കറിപൗഡറുകള്‍ കുഴിചച്ചു മൂടിയിട്ടുള്ളത്. ഇത് പില്‍ക്കാലത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ഇക്കാര്യത്തില്‍ മൗനം പാലിച്ചിരിക്കുകയാണ്.
സ്പൈസസ് ബോര്‍ഡിലെ ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സുഡാന്‍ ഡൈ കലര്‍ന്ന 1200 കിലോ മുളക്പൊടി നശിപ്പിച്ചിരുന്ന കാര്യം ഈസ്റ്റേണ്‍ കമ്പനിയുടെ എം.ഡി. നവാസ് മീരാന്‍ പുറത്തിറക്കുന്നത് എന്ന് വിശ്വസിക്കാവുന്ന തരത്തിലുള്ള കമ്പനിയുടെ ഔദ്യോഗിക വിശദീകരണത്തില്‍ അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് കാണിച്ചിട്ടുള്ളത്. എന്നാല്‍ പിടിച്ചെടുത്ത മുളക്പൊടി നശിപ്പിക്കാന്‍ തയ്യാറാക്കിയ മഹസറില്‍ കമ്പനിയുടെ വിദേശ കയറ്റുമതി വിഭാഗം മാനേജര്‍ സലാം ഒപ്പിട്ടുണ്ടെന്ന് ഫുഡ് ആന്റ് സേഫ്റ്റി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടും പഞ്ചായത്ത് നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്താനുള്ള തയ്യാറെടുപ്പിലാണ് എസ്ഡിപിഐയും നാട്ടുകാരും.

No comments:
Post a Comment