Ads 468x60px

Wednesday, December 21, 2011

പുതിയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍ വരുത്തണം

കോഴിക്കോട്: പുതിയ ഭക്ഷ്യസുരക്ഷാ നിയമം എത്രയും വേഗം നടപ്പില്‍ വരുത്തണമെന്ന് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 'ഭക്ഷ്യസുരക്ഷ നിയമത്തെക്കുറിച്ച് നടത്തിയ സെമിനാര്‍ ആവശ്യപ്പെട്ടു.പുതിയ നിയമം വന്നിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നിയമപ്രകാരം ലൈസന്‍സ് നല്‍കുന്നതിനും റജിസ്‌ട്രേഷന്‍ നല്‍കുന്നതിനുമ വേണ്ട സൗകര്യങ്ങള്‍ ഇപ്പോള്‍ ഇല്ല. അനുയോജ്യമായ ലാബറട്ടറി ഇല്ലാത്തതിനാല്‍ മൂന്നു മാസമായി ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ എടുക്കുന്നില്ല. പുതിയ നിയമംകൊണ്ട് ഗുണവും ദോഷവും ഉണ്ട്. ഭക്ഷ്യസുരക്ഷ ഓഫീസര്‍ക്ക് ഈ നിയമം വളരെയധികം അധികാരങ്ങള്‍ നല്‍കുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഓഫീസര്‍ വ്യാപകമായി കൈക്കൂലി വാങ്ങാനും ഈ നിയമം വഴിവെച്ചേക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.അഡ്വ. ടി.എം. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. മലബാര്‍ ചേംബര്‍ പ്രസിഡന്റ് അഡ്വ. പി.ജി.അനൂപ്നാരായണന്‍ അധ്യക്ഷത വഹിച്ചു. എം. ഖാലിദ്, എന്‍.ഉമ്മര്‍കോയ എന്നിവര്‍ സംസാരിച്ചു.
source: mathrubhumi.com

No comments:

Post a Comment