Ads 468x60px

Thursday, November 3, 2011

ശബരിമല സീസണ്‍ ഗുരുവായൂരിലെ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും

ഗുരുവായൂര്‍: ശബരിമല സീസണില്‍ ക്ഷേത്രനഗരിയിലെ മുഴുവന്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു.
എല്ലാ ഹോട്ടല്‍ തൊഴിലാളികള്‍ക്കുമായി ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിക്കും. ഹോട്ടല്‍-റെസ്റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പില്‍ ഫുഡ്ഇന്‍സ്‌പെക്ടര്‍ ക്ലാസ് നയിക്കും. നവംബര്‍ 15നകം ഗുരുവായൂരിലെ മുഴുവന്‍ ഹോട്ടലുകളും ശുചീകരിക്കണം. ഒരുദിവസം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തണം.
നവംബര്‍ 15 നുശേഷം സീസണ്‍ കഴിയും വരെ എല്ലാ ഹോട്ടലുകളിലും പരിശോധന നടത്തും. ഇതിനായി പ്രത്യേകം ആരോഗ്യ സ്‌ക്വാഡിനെ നിയോഗിക്കും. ബേക്കറികള്‍, ഹലുവ സ്റ്റാളുകള്‍, ശീതളപാനീയ കടകള്‍ എന്നിവടങ്ങളിലും പരിശോധനയുണ്ടാകും. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും. കുടിവെള്ളത്തിന്റെ ഗുണമേന്മയും പരിശോധിക്കും.
നഗരസഭാ ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ശ്രീരാമന്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ സെക്രട്ടറി രാധാമോഹന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി. അച്യുതന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍. മുരളി, സെക്രട്ടറി പി.ഐ. ആന്റൊ, ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.കെ. പ്രകാശ്, ഫുഡ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
source: mathrubhumi.com