തിരുവനന്തപുരം: ഹോട്ടലുകളിലെ ഭക്ഷണങ്ങള്‍ പരിശോധിക്കാനിറങ്ങിയ പരിശോധനാ സംഘം ജില്ലയിലെ ഒരു ബാര്‍ അറ്റാച്ച്ഡ് ഹോട്ടലിലെ അടുക്കളയില്‍ നടക്കുന്നത് കണ്ട് ഞെട്ടി. വിളമ്പിയ ശേഷം തിരിച്ചെടുത്ത പാത്രങ്ങളിലെ ബാക്കി മാലിന്യം സഹിതം ചില്ലിചിക്കന്‍ വീണ്ടും പാചക പാത്രത്തിലേക്ക് തട്ടുന്നു. മുളകുപൊടിയും മസാലയും ചേര്‍ത്ത് ഇത് വീണ്ടും തീന്‍മേശയിലേക്ക് എത്തിക്കാനായുള്ള പാചകമാണ് നടക്കുന്നത്. ചിക്കന്‍ തീര്‍ന്നുപോയതുകൊണ്ടാണ് വേസ്റ്റ് വീണ്ടും ഉപയോഗിച്ചതെന്ന് പാചകക്കാരന്റെ പരിദേവനം. ഉടന്‍ തന്നെ ഹോട്ടലുടമകള്‍ എത്തി. ഒതുക്കിതീര്‍ക്കാന്‍ വേണ്ട വാഗ്ദാനങ്ങള്‍ എല്ലാം നിരത്തി. പക്ഷേ ഇത്രയും മോശമായ ഒന്നിനെ ന്യായീകരിക്കാന്‍ സംഘത്തിലുള്ള ഒരു ഉദ്യോഗസ്ഥനും തയാറായില്ല. കര്‍ശനമായ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് പറഞ്ഞ് ഇവര്‍ ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു. പക്ഷേ മിനിട്ടുകള്‍ക്കകം ഉന്നതങ്ങളില്‍ നിന്നുള്ള ഫോണ്‍ വിളികളെത്തി. അവസാനം രാഷ്ട്രീയ ഭേദമില്ലാതെ ആ സ്ഥലത്തെ അന്നത്തെ എം.എല്‍.എയും മുന്‍ എം.എല്‍.എയുമെല്ലാം ഇടപെട്ടു. സംഭവം പുറത്തറിയാതെ 1000 രൂപ പിഴയില്‍ എല്ലാം ഒതുക്കി. കുറേ നാളുകള്‍ക്ക് മുമ്പാണ് സംഭവം.
ഇടപെട്ടവരെയെല്ലാം ഉടമകള്‍ 'വേണ്ടവിധത്തില്‍' കണ്ടെന്നാണ് അണിയറ സംസാരം. ഇതുപോലെ നഗരത്തിലെ പ്രശസ്തമായ ഒരു സസ്യഭക്ഷണ ശാലയില്‍ കഷ്ടിച്ച് ഒരുമാസം മുമ്പ് പരിശോധനക്കെത്തിയ സംഘം കണ്ടത് അടുക്കളയില്‍ പാചകംചെയ്തുവെച്ച ഭക്ഷണസാധനങ്ങള്‍ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും ചാടിനടക്കുന്ന പൂച്ചകളെയാണ്. മാത്രമല്ല അടുക്കളയുടെ ഒരുഭാഗത്ത് കുളംപോലെ മലിനജലക്കെട്ടും. പാളയത്തെ ഒരു ഹോട്ടലില്‍ നിന്ന് അഴുകിനാറിത്തുടങ്ങിയ ഇറച്ചി നല്‍കിയത് കണ്ട് പരാതിപ്പെട്ട കുടുംബത്തിന് പരിശോധനാ സ്‌ക്വാഡിനെ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകളോളമാണ്. ഇതൊന്നും അധികൃതര്‍ അറിയാതെ നടക്കുന്നതാണെന്ന് കരുതരുത്. പരിശോധകര്‍ക്കെല്ലാം കാര്യങ്ങള്‍ കൃത്യമായറിയാം. പക്ഷേ മാസപ്പടിയും സൗജന്യങ്ങളും കൃത്യമായെത്തുമ്പോള്‍ കണ്ണടച്ചു കൊടുക്കാതെന്ത് ചെയ്യും. എന്നാല്‍ നിരവധി തവണ പരിശോധന നടത്തിയിട്ടും പഴകിയ ഭക്ഷണം കണ്ടെത്താത്ത ആപൂര്‍വം ചില ഹോട്ടലുകളുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
നഗരത്തിലെ പല ഹോട്ടലുകളും പരിശോധനാ സംഘങ്ങളില്‍പ്പെട്ടവര്‍ക്ക് കൃത്യമായി മാസപ്പടി നല്‍കുന്നവരാണ്. ഹോട്ടലുകളുടെ വലിപ്പം അനുസരിച്ച് ആയിരം മുതല്‍ 10000 വരെ ലഭിക്കുന്നവരുണ്ടത്രെ. ഇവര്‍ക്ക് പ്രത്യേക ഭക്ഷണം സൗജന്യമായി വീട്ടിലെത്തിച്ചു കൊടുക്കുന്ന കടക്കാരും ഉണ്ട്. പരിശോധനക്കിടയില്‍ പിഴയും പേരുദോഷവും ഒഴിവാക്കാനുള്ള പടികളും ഉണ്ട്. പരാതികളും പത്രവാര്‍ത്തകളും വന്നാല്‍ എന്തെങ്കിലും ചെയ്തുവെന്ന് വരുത്താന്‍ പരിശോധനകളുമുണ്ട്. പക്ഷേ ഇവര്‍ കണ്ടെത്തുന്നതെല്ലാം ഒറ്റപ്പെട്ട മേഖലകളിലെ ചില ഒഴിഞ്ഞ ഹോട്ടലുകളിലെ പഴകിയ ഭക്ഷണ സാധനങ്ങള്‍ മാത്രമാണ്. മിക്കപ്പോഴും വമ്പന്‍ സ്രാവുകള്‍ക്ക് പരിക്കേല്‍ക്കാറില്ല. എല്ലാ ഉദ്യോഗസ്ഥരും ഇങ്ങനെയാണെന്നല്ല. പക്ഷേ സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ക്കൊപ്പം മോശമായ പെരുമാറ്റവും ഭീഷണിയും വരെ നേരിടേണ്ടി വരുന്നുമുണ്ട്.
ഭക്ഷ്യസുരക്ഷ കമ്മീഷണറേറ്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം സിവില്‍ സപ്ലൈസ് വകുപ്പ്, ലീഗല്‍ മെട്രോളജി തുടങ്ങി നാലുവകുപ്പുകള്‍ക്ക് ഹോട്ടലുകളില്‍ പരിശോധന നടത്താം. ജില്ലാ ഭരണകൂടത്തിനാണ് നിരീക്ഷണ ചുമതല. ഇവയില്‍ പലതിനും പ്രത്യേക സ്‌ക്വാഡുകളും വിജിലന്‍സ് സ്‌ക്വാഡുകളും ഉണ്ട്. റവന്യൂവിഭാഗത്തിന്റെ മേല്‍ നോട്ടത്തില്‍ ഇവരെയെല്ലാം ചേര്‍ത്ത് തീര്‍ഥാടനകാലം പോലെയുള്ള സമയങ്ങളില്‍ തുടര്‍ച്ചയായ പരിശോധനയ്ക്കായി സംഘങ്ങള്‍ രൂപവത്കരിക്കാറുമുണ്ട്. ഈ സംഘങ്ങള്‍ കൃത്യമായ പരിശോധന നടത്തിയാല്‍ മാത്രം തന്നെ ഹോട്ടലുകളിലെ വൃത്തിയില്ലായ്മയും വിലക്കയറ്റവുമെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇതിന് ശക്തമായ ഒരു മേല്‍നോട്ടം വേണമെന്നു മാത്രമേയുള്ളൂ.

source: mathrubhumi.com
No comments:
Post a Comment