Ads 468x60px

Monday, November 14, 2011

നെയ്യില്‍ കലര്‍ത്താനായി ഒരുക്കിവെച്ച മൃഗക്കൊഴുപ്പ് പിടികൂടി

ഗൂഡല്ലൂര്‍:കൂനൂര്‍ ടൗണിന് സമീപം അറവുശാലയില്‍ നെയ്യില്‍ കലര്‍ത്താനായി ഉരുക്കി സൂക്ഷിച്ചിരുന്ന മൃഗക്കൊഴുപ്പ് നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. അഞ്ചു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ആടുമാടുകളുടെ ഉണക്കിയ കൊഴുപ്പും ഉദ്യോഗസ്ഥര്‍ പിടികൂടുകയുണ്ടായി. നെയ്യില്‍ ചേര്‍ത്ത് വില്ക്കുന്നതിനായി മൃഗക്കൊഴുപ്പ് തയ്യാറാക്കിവരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് നഗരസഭ ഉദ്യോഗസ്ഥര്‍ മിന്നല്‍പരിശോധന നടത്തിയത്.മൃഗക്കൊഴുപ്പ് ഉരുക്കുകയായിരുന്ന അബ്ദുള്‍റഹിമി (47) നെയും 29 ടിന്നുകളിലായി ഉരുക്കി സൂക്ഷിച്ചിരുന്ന മൃഗക്കൊഴുപ്പുമാണ് പിടികൂടിയത്. ഭക്ഷ്യസാധനങ്ങളില്‍ മായം ചേര്‍ക്കുന്നതിനെതിരെയുള്ള വകുപ്പുപ്രകാരം അബ്ദുള്‍റഹിമിനെതിരെ പോലീസ് കേസെടുത്തു.