ശബരിമല: സന്നിധാനത്ത് പാണ്ടിത്താവളത്തിന് സമീപം ഒരു ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് തീര്‍ത്ഥാടകരുടെ പ്രതിഷേധം. വയനാട് മാനന്തവാടിയില്‍ നിന്ന് എത്തിയ സംഘത്തിന് പഴകിയ ചപ്പാത്തിയും തൈരുശാദവുമാണ് ഹോട്ടലില്‍ നിന്ന് ലഭിച്ചത്. ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷണസാധങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് അയ്യപ്പ സംഘം പ്രതിഷേധമുയര്‍ത്തിയപ്പോള്‍ മറ്റ് തീര്‍ത്ഥാടകരും അവരോടൊപ്പം ചേര്‍ന്നു. സംഭവമറിഞ്ഞ് പോലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരും സ്‌ഥലത്ത് എത്തിയിട്ടും ഫുഡ് ഇന്‍സ്‌പെക്‌ടര്‍ എത്താതിരുന്നതും പ്രതിഷേധ കാരണമായി.സന്നിധാനത്ത് അമിതവില ഈടാക്കുന്നതായും പരാതിയുണ്ട്. എറണാകുളത്ത് നിന്ന് എത്തിയ 12 അംഗ സംഘത്തിന്റെ പക്കല്‍ നിന്ന് നീലിമലയില്‍ ബോട്ടില്‍ വെളളത്തിന് കൊള്ളവില ഈടാക്കി. ഇവരുടെ പക്കല്‍ നിന്ന് ഒരു ബോട്ടില്‍ വെളളത്തിന് 25 രൂപയാണ് ഈടാക്കിയത്. ജില്ലാകളക്‌ടറുടെ ഉത്തരവ് പ്രകാരം എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എങ്കിലും വ്യാപാരികള്‍ തോന്നിയ വിലയാണ് ഈടാക്കുന്നത് എന്ന് വ്യാപക പരാതിയുണ്ട്.
source: mangalam.com
No comments:
Post a Comment