Ads 468x60px

Sunday, November 20, 2011

ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍ ദൈവത്തെപ്പോലെയെന്ന്‌ അംഗങ്ങള്‍, മായാവിയാകരുതെന്ന്‌ കളക്‌ടര്‍.

കൊല്ലം:ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ ചിലയിടങ്ങളില്‍ ദൈവത്തെപ്പോലെയാണെന്ന്‌ ഭക്ഷ്യോപദേശക സമിതിയില്‍ അംഗങ്ങള്‍. ഇവര്‍ പ്രത്യക്ഷപ്പെടുന്നില്ല. എന്നാല്‍ പ്രാദേശിക ചാനലുകളില്‍ ചില ഹോട്ടലുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തതായി വര്‍ത്തകാണാറുണ്ട്‌. എതാണ്‌ ഹോട്ടലെന്ന്‌ ജനമറിയത്തതുമില്ല. ഇത്തരം ഹോട്ടലുകള്‍ ഏതാണെന്ന്‌ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്നും ആവശ്യമുയര്‍ന്നു. കളക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ കൂടിയ ഭക്ഷ്യോപദേശക സമിതിയിലാണ്‌ അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്‌.

ഫുഡ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ മായാവിയാകാതെ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കണമെന്നും ഓരോദിവസവും പോകുന്ന സ്‌ഥലങ്ങള്‍ എഴുതിവച്ച്‌ പൊതുജനങ്ങള്‍ക്ക്‌ കാണാവുന്നവിധം ഓഫീസില്‍ പ്രദര്‍ശിപ്പിക്കണമെന്നും കളക്‌ടര്‍ നിര്‍ദ്ദേശിച്ചു. മായം ചേര്‍ക്കലിനെതിരെ നടപടി ശക്‌തമാക്കമമെന്നും ശാസ്‌താംകോട്ടയില്‍ വിലാസവും വിവരങ്ങളുമില്ലാത്ത കവര്‍പാല്‍ വില്‍ക്കുന്നത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും കളക്‌ടര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദ്ദശം നല്‍കി. പച്ചക്കറിയുടെ വിലപിടിച്ചു നിര്‍ത്താന്‍ 34 ല്‍പ്പരം, വില്‌പന കേന്ദ്രങ്ങള്‍, ഹോര്‍ട്ടി കോര്‍പ്പ്‌, കണ്‍സ്യൂമര്‍ഫെഡ്‌, സപ്ലൈകോ, സഹകരണ-കൃഷി വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ നടത്താനും യോഗം തീരുമാനിച്ചു. അരി പൂഴ്‌ത്തിവെയ്‌പ് തടയുന്നതിനും അരിവില അമിതമായി ഈടാക്കുന്നത്‌ ഒഴിവാക്കാനും വില്‌പന കേന്ദ്രങ്ങളില്‍ റെയ്‌ഡ് നടത്തും. യോഗത്തില്‍ സോമയാജി, കുറ്റിയില്‍ ശ്യാം, അഷ്‌ടമുടി ഹിലാല്‍, അലോഷ്യസ്‌ തട്ടുവിള, തൃക്കണ്ണമംഗല്‍ ജോയിക്കുട്ടി, കല്ലടദാസ്‌, ജി ഗോപകുമാര്‍, ഡാനിയല്‍ ജോണ്‍, ജേക്കബ്‌ ജോണ്‍, കായിക്കര നവാബ്‌, ചിരട്ടക്കോണം സുരേഷ്‌, അസി കമ്മീഷണര്‍(ഭരണം) എസ്‌ എസ്‌ ഫിറോസ്‌ , ഡി.എസ്‌.ഒ.ബി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
source: mangalam

No comments:

Post a Comment