Ads 468x60px

Friday, November 11, 2011

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കാനുള്ള അധികാരം നല്‍കാന്‍വേണ്ട നിയമഭേദഗതി കൊണ്ടുവരും

പുതുതായി നിലവില്‍വന്ന മായം ചേര്‍ക്കല്‍ നിരോധന നിയമം പഴകിയ ഭക്ഷണ സാധനങ്ങളുള്‍പ്പെടെ പിടിച്ചെടുക്കുന്നതിനുള്ള റെയ്ഡിനേക്കാള്‍ പ്രാധാന്യം ബോധവല്‍ക്കരണത്തിനു നല്‍കുന്നത് ജില്ലാകലക്ടര്‍മാര്‍ പരിമിതിയായി ചൂണ്ടിക്കാട്ടി. പുതിയ നിയമം അനുസരിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് റെയ്ഡ് നടത്തി സാമ്പിള്‍ ശേഖരിക്കാന്‍ അധികാരമില്ല. അധികാരമുള്ള ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ എണ്ണം കുറവാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെയ്ഡ് നടത്താനുള്ള അധികാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്ന കാര്യം നിയമവശവും പ്രായോഗികവശവും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കാനുള്ള അധികാരം നല്‍കാന്‍വേണ്ട നിയമഭേദഗതി കൊണ്ടുവരും.
source:veekshanam.com