Ads 468x60px

Friday, November 11, 2011

വ്യാജ ഉല്‌പന്നവിതരണം തടയണം

കോതമംഗലം: താലൂക്കില്‍ വ്യാപകമായ വ്യാജ ഉല്പന്ന വിതരണവും മായം ചേര്‍ക്കലും തടയണമെന്ന ആവശ്യം ശക്തമായി. കുടില്‍ വ്യവസായത്തിന്റെ മറവില്‍ വിവിധതരം ഉല്പന്നങ്ങളാണ് നിര്‍മിച്ച് വിതരണം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. സര്‍ക്കാരിന്‌യാതൊരു വിധ നികുതിയും നല്‍കാതെ ഒട്ടനവധി ഉല്പന്നങ്ങളാണ് വിപണിയില്‍ വിറ്റഴിക്കപ്പെടുന്നത്. എണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം ഉല്പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. നിരോധിത ഉല്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കുന്നുണ്ട്. ചില ഉല്പന്നങ്ങള്‍ നിരോധിത പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി തുടര്‍ നടപടിക്ക് അധികൃതര്‍ മുതിരാറില്ലെന്നും ആക്ഷേപമുണ്ട്. താലൂക്കിലെ മായം ചേര്‍ക്കലിനും വ്യാജ ഉല്പന്ന നിര്‍മാണത്തിനും എതിരെ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ യൂത്ത് ഫ്രണ്ട് (ജേക്കബ്ബ്) പ്രക്ഷോഭ നടപടികള്‍ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
source: mathrubhumi.com

No comments:

Post a Comment