Ads 468x60px

Monday, November 21, 2011

കലക്കവെള്ളം ഉപയോഗിച്ച് ഉണ്ടാക്കിയ ചായ നല്‍കി എന്ന പരാതിയില്‍ ഫുഡ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ശബരിമല: ശബരിമല ഡ്യൂട്ടി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സന്നിധാനം മുതല്‍ അപ്പാച്ചിമേട് വരെയുള്ള കച്ചവടസ്ഥാപനങ്ങളിലും ഹോട്ടലുകളിലും റെയ്ഡ് നടത്തി. സാധനങ്ങള്‍ അളവില്‍ കുറച്ച് നല്‍കുക, അമിതവില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകള്‍ നടത്തിയ സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കി. അതിനിടെ മാളികപ്പുറത്തിന് പിന്‍വശത്തുള്ള എവിടി ടീസ്റ്റാളില്‍ കലക്കവെള്ളം ഉപയോഗിച്ച് ഉണ്ടാക്കിയ ചായ നല്‍കി എന്ന പരാതിയില്‍ ഫുഡ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പിടിച്ചെടുത്ത സാമ്പിളുകളുടെ പ്രാഥമിക പരിശോധനയില്‍ ഗുണമേന്‍മയില്ലാത്ത ചായയാണ് നല്‍കിയതെന്ന് വ്യക്തമായി.
source: deshabhimani.com