Ads 468x60px

Saturday, November 26, 2011

റേഷന്‍കട വഴി വിതരണം ചെയ്ത ആട്ടപ്പൊടിയില്‍ ചത്ത എലികള്‍

തുറവൂര്‍: റേഷന്‍കട വഴി വിതരണം ചെയ്ത ആട്ടപ്പൊടിയില്‍ ചത്ത എലികളെ കണ്ടെത്തി. വളമംഗലം പഴമ്പള്ളിക്കാവ് എ.ആര്‍.ഡി. 92-ാം നമ്പര്‍ റേഷന്‍കടയില്‍നിന്നു നല്‍കിയ സപ്ലൈകോയുടെ ഒരു കിലോ പാക്കറ്റിനുള്ളിലാണ് എലികളെ കണ്ടത്.തുറവൂര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വളമംഗലം തട്ടേത്ത് വീട്ടില്‍ ഭാരതിയാണ് ശനിയാഴ്ച വൈകീട്ട് ആട്ട വാങ്ങിയത്. വ്യാഴാഴ്ച രാവിലെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് തുറവൂര്‍ തെക്ക് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സേവ്യര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘം റേഷന്‍കടയില്‍ പരിശോധന നടത്തി സൂക്ഷിച്ചിരുന്ന ഒന്‍പതു പാക്കറ്റ് ആട്ടയും പിടിച്ചെടുത്തു. പൊടിയുടെ പാക്കറ്റുകള്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറിയ ശേഷം തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്ക് അയക്കും.

No comments:

Post a Comment