Ads 468x60px

Saturday, August 18, 2012

മായം കലര്‍ന്ന ഭക്ഷണം തടയാന്‍ ചെക് പോസ്റ്റുകളില്‍ നിരീക്ഷിക്കും - സര്‍ക്കാര്‍

കൊച്ചി: മായം കലര്‍ന്നതും മോശമായതുമായ ഭക്ഷ്യോത്പന്നങ്ങള്‍ അതിര്‍ത്തികടത്തുന്നത് തടയാന്‍ വൈകാതെ ചെക് പോസ്റ്റുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഷവര്‍മ കഴിച്ച യുവാവ് മരിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താത്പര്യ ഹര്‍ജിയിലാണിത്. ഇതിനായി അതിര്‍ത്തികള്‍ അടയ്ക്കുമെന്നും ജോയിന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ. അനില്‍കുമാര്‍ കോടതിയില്‍ നല്‍കിയ പത്രികയില്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ ഭക്ഷണശാലകളും ലൈസന്‍സ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. ഇതിനകം 15,695 ലൈസന്‍സുകളും 40,661 രജിസ്‌ട്രേഷനുകളുമാണ് നല്‍കിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴില്‍ 98 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ മാത്രമേ ഉള്ളൂവെന്നതാണ് ഒരു പ്രശ്‌നം. ജൂലായ് 12-ന് തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച യുവാവ് മരിച്ചതിനു ശേഷം 1200 ഭക്ഷണശാലകളില്‍ പരിശോധന നടത്തി. 73 എണ്ണം പൂട്ടാന്‍ ഉത്തരവിട്ടു. 696 ഭക്ഷണശാലകളില്‍ നിന്നായി 18.48 ലക്ഷം രൂപ പിഴയായി ഈടാക്കി. ഭക്ഷണശാലകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ മാധ്യമങ്ങളിലുടെ പരസ്യപ്പെടുത്തി. ബോധവത്കരണത്തിന്റെ ഭാഗമായി രണ്ടായിരത്തിലധികം ക്ലാസുകള്‍ നല്‍കുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു.

No comments:

Post a Comment