Ads 468x60px

Saturday, August 25, 2012

ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസിലും വിജിലന്‍സ് പരിശോധന

പാലക്കാട്: ആലത്തൂര്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസിലും വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പ്യൂണ്‍ ഒഴികെയുള്ള ജീവനക്കാരില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. ഓപ്പറേഷന്‍ ഓണക്കാഴ്ചയെന്നപേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ജില്ലയിലെ നാല് ഓഫീസില്‍ പരിശോധന. കുഴല്‍മന്ദം എകൈ്‌സസ്‌റേഞ്ച് ഓഫീസ്, ആലത്തൂര്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, ആലത്തൂരിലെതന്നെ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, മണ്ണാര്‍ക്കാട് ആര്‍.ടി.ഒ. ഓഫീസ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ഒരേസമയം പരിശോധന നടന്നു. ഡിവൈ.എസ്.പി. കെ. സതീശന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.ബി. ബാബുരാജ്, ഫിറോസ്, എം. ഷഫീഖ്, പ്രവീണ്‍കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
ആലത്തൂര്‍ ഫുഡ്ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ 469 അപേക്ഷകെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ഫുഡ് ഇന്‍സ്‌പെക്ടര്‍ ആഗസ്ത് 14നുശേഷം ഹാജര്‍പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. മണ്ണാര്‍ക്കാട് ആര്‍.ടി.ഒ. ഓഫീസില്‍ മതിയായ കാരണമില്ലാതെ 225 അപേക്ഷ കെട്ടിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുദിവസത്തിനകം തീര്‍പ്പുകല്പിക്കേണ്ട രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകളാണ് ഇവയെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.

No comments:

Post a Comment