തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന വ്യാപിപ്പിക്കാനും ശക്തമാക്കാനും ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് തീരുമാനിച്ചു. സംസ്ഥാനത്താകമാനം നടന്ന ഒന്നാംഘട്ട പരിശോധനകള്‍ വിജയകരമായ സാഹചര്യത്തിലാണിത്. ഹോട്ടലുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പരിശോധനകള്‍ കൂടുതല്‍ മേഖലകളിലേക്കും വ്യാപിപ്പിക്കും. പായ്ക്കറ്റുകളില്‍ വരുന്ന ഭക്ഷ്യോത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കാനും ആവശ്യമെങ്കില്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനുമാണ് തീരുമാനം. പലവ്യഞ്ജന പൊടികള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നതിനും തീരുമാനമുണ്ട്. ഇതിനുമുന്നോടിയായി കമ്മീഷണറേറ്റിന് കീഴിലുള്ള മുഴുവന്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെയും ജില്ലാ ഡസിഗേ്‌നറ്റഡ് ഓഫീസര്‍മാരുടെയും യോഗവും വിളിച്ച് ചേര്‍ക്കുന്നുണ്ട്. ആഗസ്ത് 6ന് രാവിലെ തൃശ്ശൂര്‍ രാമനിലയത്തില്‍ നടക്കുന്ന യോഗത്തിന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍, ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കാര്യക്ഷമമായും ഗൗരവമായും പരിശോധനകള്‍ നടത്താനാണ് കമ്മീഷണറേറ്റ് തീരുമാനിച്ചിരിക്കുന്നത്. ലൈസന്‍സ് എടുക്കുന്നതിനുള്ള കാലാവധി ആറുമാസത്തേക്ക് നീട്ടിയിട്ടുണ്ടെങ്കിലും നിയമം കര്‍ശനമായി നടപ്പിലാക്കുകയാണിപ്പോള്‍. ആദ്യഘട്ടത്തിലെ പരിശോധനകളെ തുടര്‍ന്നുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്താണെന്ന് മനസ്സിലാക്കാനും കൂടിയാണ് തൃശ്ശുരില്‍ യോഗം വിളിച്ചിരിക്കുന്നത്. പരിശോധനകളെ തുടര്‍ന്നുണ്ടാകുന്ന കേസുകള്‍ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കും.
Source:http://www.mathrubhumi.com
No comments:
Post a Comment