Ads 468x60px

Tuesday, August 7, 2012

പരിശോധന തുടര്‍ന്നോളൂ, ഞങ്ങള്‍ നന്നാവില്ല

പാലക്കാട്: ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുമ്പോഴും ഹോട്ടലുകളുടെ സ്ഥിതി പഴയതുതന്നെ. തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലും കണ്ട കാഴ്ചകള്‍ക്ക് മാറ്റമില്ലായിരുന്നു. അടുക്കളയിലും സ്റ്റോര്‍മുറിയിലുമൊക്കെ പാഞ്ഞുനടക്കുന്ന എലികള്‍... പഴകി ഈച്ചയാര്‍ക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍... പാലും തൈരും ഒരുമിച്ച് സൂക്ഷിച്ചിരിക്കുന്നു... ഇറച്ചിയും പാലും പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണപദാര്‍ഥങ്ങളും ഒരുമിച്ച് ഫ്രീസറില്‍... സ്റ്റോര്‍മുറിയില്‍ ഭക്ഷണസാധനങ്ങള്‍ക്കൊപ്പം ബ്ലീച്ചിങ് പൗഡര്‍... ഇങ്ങിനെ പോകുന്നു ഹോട്ടലുകള്‍ക്കുള്ളിലെ കാഴ്ചകള്‍. വൃത്തിഹീനമായ അടുക്കളയും മോശംഭക്ഷണവും എല്ലാ ഹോട്ടലുകളിലും കണ്ടു. തിങ്കളാഴ്ചത്തെ പരിശോധനയില്‍ പാലക്കാട് ടി.ബി. റോഡിലുള്ള ഹോട്ടല്‍ 'ഹരിഹരപുത്ര' പൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് 10,000 രൂപ പിഴയിട്ടു. കല്യാണ്‍ ടൂറിസ്റ്റ് ഹോമിനോട് ചേര്‍ന്ന ഹോട്ടലിനും 10,000 രൂപ പിഴയിട്ടു. ആലത്തൂരില്‍ ന്യൂ സ്വാദ്, സാഗര്‍ എന്നീ ഹോട്ടലുകള്‍ക്കും ഇന്ത്യന്‍ ബേക്കറിക്കും 2000 രൂപവീതം പിഴയിട്ടുണ്ട്. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ജോസഫ് ഷാജി ജോര്‍ജ്, പി.പി. രാമചന്ദ്രന്‍, വി.കെ. പ്രദീപ്കുമാര്‍, സി.എച്ച്. രാജേഷ്, ബി.ബി. മാത്യു എന്നിവരാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.

No comments:

Post a Comment