Ads 468x60px

Saturday, August 25, 2012

അവധിക്കാല ഡ്യൂട്ടിക്ക് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് വില്പന നടത്തുന്ന ഭക്ഷ്യസാധനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ ഓരോ ജില്ലകളിലും ഫുഡ് സേഫ്ടി ഓഫീസര്‍മാരെ അവധിക്കാല ഡ്യൂട്ടിക്കായി നിയമിച്ചു. ഇതിന്റെ വിശദവിവരങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. പൊതുജനങ്ങള്‍ക്ക് ഓണക്കാലത്ത് വില്പന നടത്തുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ ഭക്ഷ്യസുരക്ഷാ ഗുണനിലവാരങ്ങളില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത്ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ടോള്‍ഫ്രീ നമ്പരിലേക്കോ (1800 425 1125) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അതത് ജില്ലകളിലെ ഫുഡ്‌സേഫ്ടി ഓഫീസര്‍മാരുടെ മൊബൈല്‍നമ്പരിലോ ബന്ധപ്പെടാം. ഇങ്ങനെയെടുക്കുന്ന സാമ്പിളുകള്‍ ഉടന്‍ പരിശോധിക്കുന്നതിനുവേണ്ടി ഈ ദിവസങ്ങളില്‍ കമ്മീഷണറുടെ കീഴിലുള്ള ലാബുകളും പ്രവര്‍ത്തിക്കും. തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ വഴുതക്കാട്ടുള്ള അംഗിരാസ് എന്ന ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവായി.

No comments:

Post a Comment