പത്തനംതിട്ട: നഗരസഭ വൈസ് ചെയര്‍പേഴ്സന്റെ ഭര്‍ത്താവ് നടത്തുന്ന ബേക്കറിയില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ലഡുവില്‍ പുഴുവിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം നഗരസഭ ഫുഡ് ഇന്‍സ്പെക്ടര്‍ ലീന വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവിടെ വില്‍ക്കാന്‍ വച്ചിരുന്ന ലഡുവില്‍ പുഴുവിനെ കണ്ടെത്തിയത്. മറ്റു ചില സാധനങ്ങളും കേടായതായി കണ്ടെത്തി. പിടിച്ചെടുത്ത സാധനങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ബേക്കറിയുടമയ്ക്ക് നോട്ടീസ് നല്‍കി. പത്തനംതിട്ട അനുരാഗ് തീയേറ്ററിന് എതിര്‍വശത്തുള്ള എഎംകെ ബേക്കറിയ്ക്കായുള്ള കടമുറി ആനപ്പാറ സ്വദേശി അസീന മന്‍സിലില്‍ നിസാമിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെ ഒരുവര്‍ഷത്തിലധികമായി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ റഷീദാ ബീവിയുടെ ഭര്‍ത്താവണ് ബേക്കറി നടത്തുന്നത്. രണ്ടുദിവസം മുമ്പ് ബേക്കറിയില്‍ എത്തിയ ഒരാള്‍ ലഡുവില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് ജില്ലാ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പത്തനംതിട്ട നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. എന്നാല്‍, റെയ്ഡ് നടത്തിയ വിവരം നഗരസഭ അധികൃതര്‍ പുറത്തുവിടാതെ മുക്കിവച്ചിരിക്കുകയായിരുന്നു.
Source:http://www.deshabhimani.com
No comments:
Post a Comment