തിരുവനന്തപുരം* സംസ്ഥാനത്തിനു പുറത്തു നിന്നു കോഴിയിറച്ചിയും മാട്ടിറച്ചിയും കൊണ്ടുവരുന്നതു നിയമപ്രകാരം നിര്‍ദേശിച്ച ശീതീകരിച്ച സംവിധാനത്തിലൂടെ മാത്രമേ പാടുള്ളുവെന്നു ഫുഡ് സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശിച്ചു. ഇറച്ചി സപ്ലൈ ചെയ്യുന്നവര്‍ ഇത്തരം സൗകര്യങ്ങള്‍ ഉണ്ടെന്നുള്ളതിനുള്ള തെളിവു സഹിതം റജിസ്‌ട്രേഷനായി ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍ക്കു 15 ദിവസത്തിനകം അപേക്ഷ നല്‍കണം. നിയമം പാലിക്കാത്തവര്‍ക്കെതിരെ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നു ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍, കന്റീന്‍ തുടങ്ങിയവ നടത്തുന്നവര്‍ സെപ്റ്റംബര്‍ അഞ്ചിനകം റജിസ്‌ട്രേഷന്‍ നടത്തണം. നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ തട്ടുകടകള്‍ക്കുവരെ ഇതു ബാധകമാണ്. സെപ്റ്റംബര്‍ ആറുമുതല്‍ റെയ്ഡ് ശക്തമാക്കി റജിസ്‌ട്രേഷന്‍ നടത്താത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും.
Source:http://www.manoramaonline.com
Source:http://www.manoramaonline.com
No comments:
Post a Comment