Ads 468x60px

Tuesday, July 3, 2012

പാന്‍മസാല ഉത്തരവ് കബളിപ്പിച്ചു നേടിയതല്ല


കൊച്ചി * നിരോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കണമെന്ന മുന്‍ ഉത്തരവു പൊതുതാല്‍പര്യ ഹര്‍ജിക്കാരന്‍ കോടതിയെ കബളിപ്പിച്ചു നേടിയതല്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തി. സര്‍ക്കാരിന്റെ നിരോധന ഉത്തരവിന്റെ സാധുത വിലയിരുത്തുന്ന സിംഗിള്‍ ജഡ്ജി സ്‌റ്റേ അനുവദിക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍ പൊതുതാല്‍പര്യ ഹര്‍ജിയിലെ ഉത്തരവ് അപ്രസക്തമാകുമെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മുന്‍ ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി പരിഗണിച്ചാണു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഷീദ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. നിരോധനത്തിനെതിരെ വ്യാപാരികളുടെ ഹര്‍ജി സിംഗിള്‍ ജഡ്ജി പരിഗണിക്കുന്നുണ്ടെന്നു പൊതുതാല്‍പര്യ ഹര്‍ജിക്കാരന്‍ തങ്ങളെ അറിയിച്ചതാണെന്നും സ്‌റ്റേയില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണു നടപടി തുടര്‍ന്നതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവിന്റെ സാധുത തങ്ങള്‍ പരിശോധിച്ചിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

No comments:

Post a Comment