തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ പരിശോധന കര്‍ശനമാക്കിക്കൊണ്ട് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവായി. ഇതനുസരിച്ച് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അതത് ജില്ലകളില്‍ സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് സംസ്ഥാനതലത്തില്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനയില്‍ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഫൈന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന പൊതുജനങ്ങള്‍ ബില്‍ ചോദിച്ചു വാങ്ങി സൂക്ഷിക്കേണ്ടതാണ്. ബില്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സംസ്ഥാന ഫുഡ് സേഫ്ടി കമ്മീഷണര്‍ അറിയിച്ചു.
Source:http://www.mathrubhumi.com
No comments:
Post a Comment