ഹോട്ടലുകളില്‍ കൃത്യമായ പരിശോധന നടത്താത്തത് കൊണ്ടാണ് ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. ഭക്ഷ്യവിഷബാധ മൂലം ഒരാള്‍ മരിക്കാനിടായായത് വേദനാജനവും ഭയപ്പെടുത്തുന്നതുമാണെന്ന് സ്പീക്കര്‍ പ്രത്യേക പരാമര്‍ശത്തില്‍ പറഞ്ഞു. നിയമങ്ങള്‍ ശക്തമായി നടപ്പാക്കപ്പെടാത്തത് ഖേദകരമാണ്. ഉദ്യോഗസ്ഥര്‍ അവരുടെ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ഇന്ന് സഭ പിരിയുന്നതിന് മുമ്പ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടികളും കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന നടപടികളും അറിയിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Source:http://www.manoramaonline.com
Source:http://www.manoramaonline.com



No comments:
Post a Comment