Ads 468x60px

Sunday, July 15, 2012

ഭക്ഷ്യവിഷബാധ; ഒരു ഹോട്ടല്‍കൂടി പൂട്ടി

തിരുവനന്തപുരം: വഴുതക്കാട്ടെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഒരു ഹോട്ടല്‍ കൂടി അടച്ചു. ഭക്ഷ്യവിഷബാധയുണ്ടായ വഴുതക്കാട്ടെ സാല്‍വാ കഫേയിലെ 'ഷവര്‍മ' സംഭവത്തില്‍ അന്വേഷണത്തെ തുടര്‍ന്ന് ഇവരുടെ വെള്ളയമ്പലത്തെ സാല്‍വ ഡൈന്‍ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടു. മാത്രമല്ല ഹോട്ടലുടമ അബ്ദുള്‍ ഖാദറിനെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാനും കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടല്‍ നടത്തിപ്പിന് ഇവര്‍ക്ക് ലൈസന്‍സില്ലായെന്നും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിലേക്ക് കോഴിമാംസം വിതരണം ചെയ്ത ബാലരാമപുരം മുടവൂര്‍പാറ സുബൈറിനെ ചോദ്യം ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഭക്ഷ്യവിഷബാധ. ഇവിടെ നിന്നും ഷവര്‍മ കഴിച്ച പത്തുപേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സ തേടിയ പത്തുപേരുടെ മൊഴി ശനിയാഴ്ച രാവിലെ ജില്ലാ ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ ചീഫ് ഫുഡ് സേഫ്റ്റി ഓഫീസര്‍ സുദര്‍ശനന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ സതീഷ് കുമാര്‍, ദിലീപ്, ഗൗരീഷ് എന്നിവര്‍ ആസ്​പത്രിയില്‍ എത്തി രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ നിന്നുമെത്തിക്കുന്ന കോഴികളുടെ മാംസമാണ് ഇവരുടെ വഴുതക്കാട്ടെയും വെള്ളയമ്പലത്തെയും ഹോട്ടലുകളില്‍ ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മാംസം ഉപയോഗിച്ചുള്ള ഷവര്‍മ കഴിച്ചവര്‍ക്കാണ് ഛര്‍ദി, വയറിളക്കം, പനി, വിറയല്‍ എന്നിവ അനുഭവപ്പെട്ട് ആസ്​പത്രിയില്‍ ചികിത്സ തേടിയത്.

No comments:

Post a Comment