Ads 468x60px

Friday, July 13, 2012

ഭക്ഷ്യവസ്തുകളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍.


ഭക്ഷ്യവസ്തുകളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ വരുമ്പോള്‍ മായം ചേര്‍ക്കലിനെതിരെ നടപടിയെടുക്കാന്‍ തടസമുണ്ട്. തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കള്‍, പാല്‍ എന്നിവയില്‍ മായം ചേര്‍ത്താല്‍ പരിശോധിക്കാന്‍ തമിഴ്നാട് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കാണ് അധികാരം. ഈ ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ന്നതാണെങ്കില്‍ വിതരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിയമം അനുശാസിക്കുന്നു. ഭക്ഷ്യവസ്തുക്കളിലെ മായം മുലയൂട്ടുന്ന അമ്മമാരിലേക്കും ഗര്‍ഭിണികളിലേക്കും കടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അജിനോമോട്ടോ പോലുള്ള രാസവസ്തുക്കള്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നതു രേഖപ്പെടുത്തമെന്നാണു നിര്‍ദേശം. ഇത്തരം സാധനങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കാല്‍സ്യം കാര്‍ബണേറ്റ് ഉപയോഗിച്ചു പഴങ്ങള്‍ പഴുപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നു കൃത്രിമപാല്‍ വരുന്നതു നിയന്ത്രിക്കാന്‍ പ്രത്യേകസംവിധാനം സ്വീകരിക്കേണ്ടതുണ്ട്. പാലില്‍ മായം ചേര്‍ക്കുന്നത് ഡയറിവകുപ്പാണു നേരത്തേ പരിശോധിച്ചിരുന്നത്. ഇപ്പോള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ക്കാണു ചുമതല. ഇപ്പോള്‍ സംസ്ഥാനത്തു 114 ഫുഡ് സേഫ്റ്റി ഓഫിസര്‍മാരാണുള്ളത്. കൂടുതല്‍ സേഫ്റ്റി ഓഫിസര്‍മാരെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വിതരണം, വില്‍പ്പന എന്നിവയില്‍ കര്‍ശന നടപടി സ്വീകരിക്കുന്ന നിയമാണ് നടപ്പാക്കാന്‍ പോകുന്നതെന്നു മന്ത്രി പറഞ്ഞു. ഭക്ഷ്യവസ്തുക്കളിലെ മായം തടയാന്‍ ജില്ലാ, സംസ്ഥാനതല ഉപദേശസമിതികള്‍ രൂപീകരിച്ചിട്ടില്ല. പുതിയ നിയമം ഓഗസ്റ്റ് അഞ്ചോടെ ഇന്ത്യ മുഴുവന്‍ നടപ്പാകുമെന്നും മന്ത്രി അറിയിച്ചു. 

No comments:

Post a Comment